DCBOOKS
Malayalam News Literature Website
Rush Hour 2

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാകുന്നു; സുരാജിന്റെ നായികയായി മഞ്ജു വാര്യര്‍

സുരാജ് വെഞ്ഞാറമ്മൂടിന്റെ നായികയായി മഞ്ജു വാര്യര്‍ . ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ നായികയാകുന്നത്.

മീത്തലെപ്പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. പ്രായോഗികതയോടെ ജീവിതത്തെ സമീപിക്കുന്ന രാധിക ഭര്‍ത്താവിന്റെ മടിയിലും അലസതയിലും വിറകൊള്ളുന്നില്ല. പകരം സ്വയം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്.

എം.മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ക്ലിന്റ് എന്ന സിനിമയ്ക്കു ശേഷം ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Comments are closed.