DCBOOKS
Malayalam News Literature Website

പ്രഥമ ആര്‍.മഹേഷ് കവര്‍ ഡിസൈന്‍ പുരസ്‌കാരം സൈനുല്‍ ആബിദിന്

കൊച്ചി: ഗ്രീന്‍പെപ്പര്‍ പബ്ലിക്ക ഏര്‍പ്പെടുത്തിയ 2018-2019 വര്‍ഷത്തെ പ്രഥമ ആര്‍.മഹേഷ് സ്മാരക കവര്‍ ഡിസൈന്‍ പുരസ്‌കാരത്തിന് ഡിസൈനര്‍ സൈനുല്‍ ആബിദ് അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച താഹ മാടായിയുടെ ആയിരത്തിയൊന്ന് മലബാര്‍ രാവുകള്‍ എന്ന പുസ്തകത്തിന്റെ കവറാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2018 ഒക്ടോബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. പുസ്തക-സിനിമാപോസ്റ്റര്‍ ഡിസൈനറും ചിത്രകാരനുമായ ആര്‍.മഹേഷിന്റെ ഓര്‍മ്മയ്ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Comments are closed.