DCBOOKS
Malayalam News Literature Website

രജനീകാന്തിന്റെ ജീവിതകഥ പാഠ്യവിഷയമാകും

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ജീവിതകഥ ഇനി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകും. ‘ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ എന്ന പേരില്‍ രജനിയുടെ ജീവിതകഥ പറയുന്ന പാഠം തൊഴിലിന്റെ മഹത്വം വ്യക്തമാക്കുന്ന യൂണിറ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള കുട്ടികള്‍ക്ക് കഠിനാദ്ധ്വാനത്തിലൂടെയും നല്ല കാഴ്ചപ്പാടിലൂടെയും ജീവിതവിജയം നേടാനുള്ള പ്രചോദനമായാണ് രജനിയുടെ ജീവിതകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രജനികാന്ത് കണ്ടക്ടറായി ജീവിതം തുടങ്ങിയ ബസിലെ ഡ്രൈവറായിരുന്ന ബഹാദൂറിന്റെ വീക്ഷണകോണിലൂടെയാണ് രജനീകാന്തിന്റെ കഥ പറയുന്നത്. 2000 ല്‍ പത്മഭൂഷണ്‍, 2016 ല്‍ പത്മ വിഭൂഷണ്‍ ബഹുമതി നല്‍കി രജനി കാന്തിനെ രാജ്യം ആദരിച്ചിട്ടുണ്ട്.

 

Comments are closed.