DCBOOKS
Malayalam News Literature Website

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്;പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകളാണ് വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി. ട്രെയിനുകള്‍ വൈകുന്ന വിവരങ്ങള്‍ യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുകളിലും അറിയിക്കുന്നുണ്ട്.

ദല്‍ഹിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.

Comments are closed.