DCBOOKS
Malayalam News Literature Website

i-Ink 18 ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 23 മുതല്‍ 25 വരെ

കേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നായ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ അഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന സാംസ്‌കാരികോത്സവം ‘രാഗം’; i-Ink 18 ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 23 മുതല്‍ 25 വരെ നടക്കും. മുഖ്യധാരയില്‍ ഇടംലഭിക്കാത്ത ആദിവാസി സാഹിത്യത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമുള്ള ചര്‍ച്ച, പൊതുമണ്ഡലങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും അവഗണിക്കപ്പെടുന്ന ആദിവാസികളുടെ ജീവിതത്തെക്കുറിച്ചും ആധുനിക സമൂഹം അവരെ എങ്ങനെ കാണുന്നു എന്നതും ഈ സാഹിത്യോത്സവത്തില്‍ ചര്‍ച്ചചെയ്യും.

ആദിവാസി ജീവിതത്തിന്റെ നേരെഴുത്തുകാരന്‍ നാരായണന്‍, പത്രപ്രവര്‍ത്തകനും ചലച്ചിത്രനിരൂപകനുമായ ഒ കെ ജോണി, ആദിവാസി വിഭാഗത്തില്‍ നിന്നും ചലച്ചിത്രസംവിധാനരംഗത്ത് ചുവടുറപ്പിച്ച ഏക വനിത ലീലാ സന്തോഷ് എന്നിവര്‍ ആദിവാസി സാഹിത്യം പൊരുളും കനവും എന്ന വിഷയത്തില്‍ സംസാരിക്കാനെത്തും. കവിതയും ജീവിതവും എന്ന വിഷയത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദും പങ്കെടുക്കും. കൂടാതെ ക്രിയേറ്റിവ് ആര്‍ട്ട് ഇന്‍ മലയാളം സിനിമ, കള്‍ച്ചറല്‍ ആക്റ്റിവിസം, Fake News; Manufacturing opinions, Aadhar, Sate and Citizen തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചനടക്കും.

 

Comments are closed.