DCBOOKS
Malayalam News Literature Website

മോഡി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം: മോഡിക്കെതിരെ പരിഹാസവുമായി ബെന്യാമിന്‍

ചരിത്രത്തെ വളച്ചൊടിക്കുകയും അബദ്ധങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ കളിയാക്കി സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്ത്. മോഡി പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറുടെ അവസ്ഥയെ കുറിച്ചാണ് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

”മോഡി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു”; ബെന്യാമിന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിനെ നിരവധി പേര്‍ പിന്തുണയ്ക്കുകയും ചെയ്തു.

Comments are closed.