DCBOOKS
Malayalam News Literature Website

മലയാള നോവലുകളെ ഓര്‍ത്തെടുക്കാന്‍ ഡിസി ബുക്‌സ് നോവല്‍ ക്വിസില്‍ ഇതാ വീണ്ടും 10 ചോദ്യങ്ങള്‍!

Malayalam Novel Quiz
Malayalam Novel Quiz

മലയാള നോവല്‍ സാഹിത്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രമാത്രം അറിയാം എന്ന് ഒരു പരിശോധന ആയാലോ? മലയാള നോവലുകളെക്കുറിച്ച് വീണ്ടും വീണ്ടും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രസകരമായ ഒരു മലയാള നോവല്‍ ക്വിസാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ആഴ്ചതോറും മലയാളത്തിലെ പല കാലഘട്ടങ്ങളിലെ നോവലുകളുമായി ബന്ധപ്പെട്ട പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഒരുക്കുന്നത്. നോവലുകള്‍ സംബന്ധിച്ച പത്ത് ചോദ്യങ്ങളാകും ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുക.

ഒരുപാട് ജീവിതങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയ , ദേശം, കാലം, ഭാഷ അങ്ങനെ വിവിധ തലങ്ങളിലൂടെ നിങ്ങള്‍ വായിച്ചുമറന്ന നോവലുകളെ വീണ്ടും ഓര്‍ത്തെടുക്കാനുള്ള ഒരു അവസരമാണ് ഡിസി ബുക്‌സ് നോവല്‍ ക്വിസിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. പുതിയ തലമുറയിലെ പുസ്തകപ്രേമികള്‍ക്ക് പഴയനോവലുകളെ കൂടി അറിയാനും, മറ്റുള്ളവര്‍ക്ക് വായിച്ചുമറന്ന നോവലുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനും ഒരു അവസരം കൂടിയാണ് വായനക്കാര്‍ക്ക് ഈ രസകരമായ ക്വിസ് മത്സരത്തിലൂടെ ലഭ്യമാവുക.

ക്വിസില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.