DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഇപ്പോള്‍ സ്വിഗ്ഗിയിലൂടെയും

Swiggy

ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴിയും ലഭ്യം. ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് സ്വിഗ്ഗി വഴി  ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ലഭ്യമാവുക.

ഡിസി ബുക്‌സ് പുസ്തകശാലകളില്‍ നിന്നാണ് സ്വിഗ്ഗി പുസ്തകങ്ങള്‍ വിതരണം ചെയ്യുക. സൊമാറ്റോ വഴിയും ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.