DCBOOKS
Malayalam News Literature Website

എസ്. ഹരീഷിന്റെ പുതിയ നോവല്‍ ‘മീശ’ക്കെതിരെ സൈബര്‍ ആക്രമണം

സ്ത്രീകളുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് എഴുത്തുകാരന്‍ എസ്. ഹരീഷിന് സൈബര്‍ ആക്രമണം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച പുതിയ നോവല്‍ ‘മീശ’യിലെ പരാമര്‍ശങ്ങളാണ് സൈബര്‍ പോരാളികള്‍ക്ക് ആയുധമായത്.

മാതൃഭൂമിയേയും ഹരീഷിനെയും വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. മാതൃഭൂമി ബഹിഷ്‌ക്കരിക്കാനും കത്തിക്കാനുമുള്ള ആഹ്വാനവും സൈബര്‍ ഇടങ്ങളില്‍ നടക്കുന്നുണ്ട്. ഹരീഷിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ആക്രമണം രൂക്ഷമായപ്പോള്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. ഹരീഷിന്റെ കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവലാണ് ‘മീശ’. കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ രണ്ട് അധ്യായങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Comments are closed.