DCBOOKS
Malayalam News Literature Website

ആനി മസ്‌ക്രീന്‍ ചരമവാര്‍ഷിക ദിനം

 

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖയുമായിരുന്നു ആനി മസ്‌ക്രീന്‍. 1902 ജൂണ്‍ ആറിനാണ് ആനി മസ്‌ക്രീന്റെ ജനനം. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി.

തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗമാകുന്ന ആദ്യത്തെ വനിതയുമായിരുന്നു ആനി മസ്‌ക്രീന്‍. അക്കാമ്മ ചെറിയാന്‍, പട്ടം താണുപിള്ള എന്നിവരോടൊപ്പം സ്വാതന്ത്ര്യത്തിനും അഖണ്ഡഭാരതത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. 1939-1947 കാലഘട്ടത്തില്‍ നിരവധി തവണ അവര്‍ ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്.

1951-ല്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആദ്യ ലോകസഭയിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെട്ടു, കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ലോക്‌സഭാംഗവും ആദ്യ ലോക്‌സഭയിലെ പത്ത് വനിതാ ലോക്‌സഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്‌ക്രീന്‍. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തില്‍ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യവൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു. 1963 ജൂലൈ 19-ന് അന്തരിച്ചു.

 

Comments are closed.