DCBOOKS
Malayalam News Literature Website

ശാന്തിയുടെ അപാരതയിലേക്ക്…ഒരു യാത്ര

‘പോള്‍ ബ്രണ്ടന്‍‘ എഴുതിയ ‘A Hermit In The Himalayas ‘എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഹിമാലയത്തില്‍ ഒരു അവധൂതന്‍. ആത്മീയതയും ശാന്തതയും വശ്യസൗന്ദര്യവും വഴിഞ്ഞൊഴുകുന്ന ഹിമാലയത്തിന്റെ മടിത്തട്ടിലേക്ക് എട്ടിപതിറ്റാണ്ടുമുമ്പ് പോള്‍ ബ്രണ്ടന്‍ നടത്തിയ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിനടിസ്ഥാനം.

മദ്ധ്യേഷ്യയില്‍ നിന്ന് ഇന്ത്യയെ വേര്‍തിരിക്കുന്ന പ്രസിദ്ധവും സിദീര്‍ഘവുമായ മലനിരകളാണ് ഇതിലെ രംഗങ്ങള്‍. 1930 കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ആത്മീയ ഔന്നത്യത്തിലെക്ക് നമ്മെ നയിക്കുന്നു. ഹിമാലയത്തിന്റെ പ്രകൃതിരമണീയതയ്ക്കും അപ്പുറം ഈ ആത്മീയാന്വേഷകന്‍ ആനന്ദം കണ്ടെത്തുന്നത് അവിടുത്തെ ആന്തരികമായ മൗനം ആത്മാവിനു നല്‍കുന്ന പുത്തനുണര്‍വ്വിലാണ്.

A Hermit In The Himalayas പുറത്തിറക്കിയപ്പോള്‍ അതിന് അവതാരിക എഴുതിയതാകട്ടെ അന്നത്തെ നേപ്പാള്‍ രാജകുമാരന്‍ മുസ്സൂറി ഷംഷെര്‍ ജംഗ് ബഹാദൂര്‍ ആണ്. പുസ്തകത്തിന് മുഖവുര എഴുതിയത് തിമോത്തി സ്മിത്ത് (കോ-ഓര്‍ഡിനേറ്റര്‍, ദ നോട്ട്ബുക്‌സ് ഓഫ് പോള്‍ ബ്രണ്ടന്‍) ആണ്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഈ പുസ്തകം എം പി സദാശിവനാണ് ഹിമാലയത്തില്‍ ഒരു അവധൂതന്‍. എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

പുസ്തകത്തിന് തിമോത്തി സ്മിത്ത് തയ്യാറാക്കിയ മുഖവുര

‘പോള്‍ ബ്രണ്ടന്‍’ഹിമാലയത്തില്‍ ഒരു അവധൂതന്‍ എഴുതിയതിനശേഷം ലോകത്തു വളരെയധികം മാറ്റങ്ങളുണ്ടായി. അനുയായികള്‍ പി ബി എന്നു വിളിക്കുന്ന ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളില്‍ മൂന്നാമത്തേതും അവസാനത്തേതുമായ ഈ പുസ്തകത്തിന്റെ രചനയക്കുശേഷം മാറ്റങ്ങള്‍ പലതും സംഭവിച്ചു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള പിബിയുടെ അഭിപ്രായങ്ങള്‍ ഇന്ത്യ സ്വത്രന്തയാകുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയവ കഴിഞ്ഞ
കാലത്തെക്കുറിച്ചുള്ള അസപ്ഷ്ടമായ ഒരടിക്കുറിപ്പായി തോന്നാം. കൂടുതല്‍ വിപുലമായും മനോഹരമായും കൈകാര്യം ചെയ്യെപ്പട്ടിട്ടുള്ളത്. സ്ഥലത്തെയും

സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ് ഹിമാലയത്തിെല മേനാഹരമായ വിജനപ്രദേശങ്ങളും ഉള്ളിലേക്കു വലിഞ്ഞ മനസ്സിന്റെ അകത്തളങ്ങളും. പിബി നേരത്തേ എഴുതിയ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ മുഖ്യമായും ഇന്ത്യയിലെയും ഈജിപ്റ്റിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളെയും ജനങ്ങളെയുമാണ് പര്യവേക്ഷണത്തിനു വിധേയമാക്കിയത്. ഇവിടെ അദ്ദേഹത്തിന്റെ ഹൃദയവും തൂലികയും പ്രകൃതിയിലേക്കു തിരിയുകയും ബാഹ്യപ്രപഞ്ചത്തില്‍നിന്ന് ഉള്‍വലിഞ്ഞ് ഒരു ധ്യാനേക്രന്ദത്തിലെ സന്ന്യാസതുല്യമായ ലാളിത്യത്തെ രേഖെപ്പടുത്തുകയും ചെയ്യുന്നു. മലമുകളിലെ തന്റെ പാര്‍പ്പിടത്തിലെ സൗമ്യവും നാടകീയത ഉള്‍ക്കൊള്ളുന്നതുമായ വസ്തുക്കളുമായി അദ്ദേഹം നിഷ്പ്രയാസം ഇടപഴകുന്നു. ഒരു നിമിഷം നക്ഷ്രങ്ങള്‍ നിറഞ്ഞ രാത്രിയുടെ നിശബ്ദതയെ ഉള്‍ക്കൊള്ളുകയും അടുത്തനിമിഷം തന്റെ ആത്മനിയ്രന്തണത്തിന്റെ മാത്രം ബലത്തില്‍ ഒരു പുള്ളിപ്പുലിയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എങ്കിലും പുറംലോകത്തെ നിഷേധിച്ചു കൊണ്ടുള്ള ഒരു പിന്‍വാങ്ങലല്ല ഇത്. നേരെ മറിച്ച്, കുറച്ചുകാലത്തേക്ക് ലൗകികബന്ധനങ്ങളില്‍നിന്നു നമ്മെ സ്വതന്ത്രമാക്കുന്ന ധ്യാനം ശീലിക്കാനും ലോകത്തെ കൂടുതല്‍ നല്ലരീതിയില്‍ അഭിമുഖീകരിക്കാനും നമ്മെ പ്രാപ്തരാക്കുകയാണു ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ പുസ്തകത്തിന്റെ സാരാംശം ഇതാണ്: ‘പ്രകൃതിയുമായുള്ള വിശുദ്ധമായ ആത്മീയ സൗഹൃദത്തിലുടെ നമ്മുടെ ആത്മാവിന്റെ ഗഹനമായ നിശബ്ദതയിലെക്കുള്ള ഒരു പാതയൊരുക്കുക”.

ഒരു പര്‍വ്വതത്തിനു മുകളിലാണു പിബി ആദ്യമായി തന്റെ സ്വത്വത്തെ കണ്ടെത്തിയതെങ്കിലും നഗരത്തിലെ ഒരു ഉദ്യാനത്തിലെ അല്ലെങ്കില്‍ സ്വന്തം വീട്ടുമുറ്റത്തെപോലും അതിനെ കണ്ടെത്താം. അതുകൊണ്ടു ഈ പുസ്തകവുമായി പുറത്തുപോവുക. നിത്യനയുള്ള ധ്യാനത്തിന് ഒരിടം കണ്ടുപിടിച്ച്, ഒന്നോരണ്ടോ നിമിഷനേരം അങ്ങകലെയുള്ള മലകളുടെ ശീതളമായ സ്വച്ഛതയും വിശുദ്ധമായ നിശ്ശ്ദതയും നിങ്ങളുടെ ഹൃദയത്തിനു പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളുക.

Comments are closed.