DCBOOKS
Malayalam News Literature Website
Rush Hour 2

മണിരത്‌നത്തിന്റെ പുതിയ ചിത്രം ‘ചെക്കാ ചിവന്ത വാനം’; ട്രെയിലര്‍

തമിഴ് ഹിറ്റ്‌മേക്കര്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചെക്കാ ചിവന്ത വാനം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായൊരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈരമുത്തുവിന്റെ വരികള്‍ക്ക് എ. ആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗുണ്ടാ സഹോദരന്‍മാരാണ് അരവിന്ദ് സ്വാമിയും ചിമ്പുവും അരുണ്‍ വിജയ്‌യും എത്തുന്നത്. ഇവരുടെ പിതാവായി പ്രകാശ് രാജും. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു, ജയസുധ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.