DCBOOKS
Malayalam News Literature Website
Rush Hour 2

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കേരളത്തിലെ ചിത്രകാരന്‍മാര്‍


പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളജനതയ്ക്കായി കേരള ലളിതകലാ അക്കാദമിയുടെയും കലാകാരസംഘടനയുടെയും ആഭിമുഖ്യത്തില്‍ ചിത്രരചനയും അവയുടെ വിപണനവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 മുതല്‍ 30 വരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രശസ്തരായ ആയിരം കലാകാരന്‍മാര്‍ ഒത്തുചേര്‍ന്ന് ആയിരം ചിത്രങ്ങള്‍ വരച്ച് അവയുടെ വിപണനത്തിലൂടെയാണ് ധനശേഖരണം നടത്തുന്നത്. ചിത്രരചനയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിക്കും.

Comments are closed.