DCBOOKS
Malayalam News Literature Website

വിഷു ആശംസകള്‍…

അക്ഷരസമൃദ്ധിയിലേക്ക് കണികണ്ടുണരാം, പ്രിയ വായനക്കാര്‍ക്ക് ഡി സി ബുക്സിന്റെ വിഷു ആശംസകള്‍...💛🌻

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും…

''ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും''-വൈലോപ്പിള്ളി

ജാലിയന്‍ വാലാബാഗ് പിന്നിട്ട നൂറു വര്‍ഷങ്ങള്‍

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നേര്‍സാക്ഷിയായ നാനക്ക് സിങ് പിന്നീട് പ്രശസ്തനായ സാഹിത്യകാരനായി മാറുകയായിരുന്നു. 1920 ആയപ്പോഴേക്കും ജാലിയന്‍ വാലാബാഗ് വിഷയത്തെ മുന്‍നിര്‍ത്തി ഒരു നീണ്ട കവിത രചിക്കുകയുണ്ടായി. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം സൂരി ആ…

ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’; നോവല്‍ചര്‍ച്ച ഇന്ന്

നിലാവ് പ്രതിമാസ സാംസ്‌കാരികസംഗമത്തില്‍ ഇന്ന് (13 ഏപ്രില്‍ 2024) ടി ഡി രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ 'പച്ച മഞ്ഞ ചുവപ്പ്' എന്ന നോവല്‍ ചര്‍ച്ച ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം 3.30ന് തോന്നയ്ക്കല്‍ നാട്യഗ്രാമം ഓഡിറ്റോറിയത്തിലാണ്…

ഡി സി ബുക്സ് അക്ഷരസമൃദ്ധിയിലേക്ക് ഒരു ‘പുസ്തകക്കണി’; തലശ്ശേരി കറന്റ് ബുക്‌സില്‍ എം…

ഡി സി ബുക്സ് ഒരുക്കുന്ന അക്ഷരസമൃദ്ധിയിലേക്ക് ഒരു 'പുസ്തകക്കണി' തലശ്ശേരി കറന്റ് ബുക്‌സില്‍ എം മുകുന്ദനും വായനക്കാരും കൊന്നപ്പൂവ് കയ്യിലുയർത്തി ഉദ്ഘാടനം ചെയ്തു. ടി കെ അനിൽകുമാർ, ജയപ്രകാശ് പാനൂർ, ബിനീഷ് പുതുപ്പണം എന്നിവരും ചടങ്ങിൽ…

ജാലിയന്‍ വാലാബാഗ് ദിനം

കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ കെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്ത് ഇരുപതിനായിരത്തോളം ആളുകള്‍ ഒത്തുകൂടി. ഇതറിഞ്ഞെത്തിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ…

നമ്മള്‍ എന്തു ചെയ്യണം?

വീരപുരുഷന്മാര്‍, വിദ്വാന്മാര്‍, വസ്തു ഉടമസ്ഥന്മാര്‍, വലിയ ഈശ്വരഭക്തന്മാര്‍ ഇവരെല്ലാം അതാതു തലമുറകളിലെ സ്ഥിതിയനുസരിച്ചു നമ്മുടെ വര്‍ഗ്ഗത്തിലുണ്ടായിരുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു

കുമാരനാശാന്റെ ജന്മവാര്‍ഷികദിനം

മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം പി.എൻ.ഗോപീകൃഷ്ണന്

യുവകലാസാഹിതിയുടെ 12-ാമത് വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരത്തിന് കവി പി.എൻ ഗോപീകൃഷ്ണൻ അർഹനായി. ഗോപീകൃഷ്ണന്റെ "ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ" എന്ന പഠന ഗ്രന്ഥമാണ് അവാർഡിനർഹമായ കൃതി.

ഏതു വേണം? മതരാഷ്ട്രമോ മതേതര രാഷ്ട്രമോ?

സമ്മതിദായകര്‍ കൃത്യമായ നിലപാട് എടുക്കേണ്ട സമയമാണ് ഇത്. ഈ തിരഞ്ഞെടുപ്പ് പ്രാഥമികമായും ജനാധിപത്യവും സമഗ്രാധിപത്യവും തമ്മിലുള്ളതാണ്. ഒപ്പം മതേതര രാഷ്ട്രവും മതരാഷ്ട്രവുംതമ്മില്‍, ഭൂരിപക്ഷ ക്ഷേമത്തില്‍ ഊന്നുന്ന വികസന സങ്കല്പവും ചെറിയ ഒരു…

ഭാരതീയ ഭാഷാ പരിഷത്ത് സമഗ്ര സംഭാവന പുരസ്കാരം എം മുകുന്ദന്

ഇന്ത്യന്‍ സാഹിത്യരംഗത്തെ സംഭാവനകള്‍ക്കും മികവിനുമുള്ള ഭാരതീയ ഭാഷാ പരിഷത്തിന്റെ' പരമോന്നത ബഹുമതിയായ കര്‍തൃത്വ സമഗ്ര സമ്മാന്‍ എം മുകുന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഏപ്രില്‍ 20ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

‘പച്ചക്കുതിര’ ഏപ്രിൽ  ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഏപ്രിൽ  ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ദേശീയ സുരക്ഷിത മാതൃദിനം

വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളാല്‍ ബന്ധിക്കപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവര്‍ സഹിച്ചു. ഗാന്ധിജിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തൊട്ടുകൂടായ്മ…

സിദ്ധാര്‍ത്ഥ സാഹിത്യപുരസ്‌കാരം വി ഷിനിലാലിന്

സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ഈ വർഷത്തെ സാഹിത്യപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.ഷിനിലാലിന്റെ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര' എന്ന ചെറുകഥാ സമാഹാരത്തിന്. 25000 രൂപയും ശ്രീബുദ്ധ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു

2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത ആറ് നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ…

ഖലീല്‍ ജിബ്രാന്‍ ; പ്രണയത്തിന്റെ പ്രവാചകന്‍

ജിബ്രാൻകൃതികളിലൊരിടത്ത് കടലിനു പുറംതിരിഞ്ഞിരിക്കുന്ന മനുഷ്യനെ കാണാം. കാതിനോട് അടുപ്പിച്ചുവച്ച ശംഖിന്റെ മർമ്മരശബ്ദം ശ്രവിച്ച് ഉറക്കെ അയാൾ വിളിച്ചുപറയുന്നു, ”ഇതാണ് സമുദ്രം! ഭയാനകമായ മഹാസമുദ്രം”, അതുകണ്ട ജിബ്രാന്റെ ആത്മാവ് മന്ത്രിക്കുന്നു,…

കുട്ടനാടിന്റെ കഥാകാരന്‍ ‘തകഴി ശിവശങ്കരപ്പിള്ള’- ചില അപൂര്‍വ്വചിത്രങ്ങള്‍

ഒരു സൗഹൃദസംഭാഷണം: വൈക്കം മുഹമ്മദ് ബഷീര്‍, ഡി സി കിഴക്കെമുറി, എന്നിവര്‍ക്കൊപ്പം തകഴി ശിവശങ്കരപ്പിള്ള ബഷീറും തകഴിയും തകഴിയുടെ കൈപ്പട

തകഴി ശിവശങ്കരപ്പിള്ള ചരമവാര്‍ഷികദിനം

നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള.  ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവര്‍…

‘അക്ഷരദീപ്തി’ പുരസ്‌കാരം സമ്മാനിച്ചു

മുണ്ടക്കോട്ടുകുറുശ്ശി ജനകീയ വായനശാലയും സാഹിത്യകാരി അനിതാനായരും ചേർന്ന് മുണ്ടക്കോട്ടുകുറുശ്ശിയിലെ പൊതുവിദ്യാലയങ്ങളിലെ, ഭാഷാപഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് നൽകുന്ന അക്ഷരദീപ്തി പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ ലൈബ്രറി…

‘Gems of Instagram’ ; നിങ്ങള്‍ ഒരു നല്ല സ്റ്റോറി ടെല്ലര്‍ ആണോ?

നിങ്ങള്‍ ഒരു നല്ല സ്റ്റോറി ടെല്ലര്‍ ആണോ? എങ്കില്‍ ഏപ്രില്‍ 23 ലോകപുസ്തകദിനത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഞങ്ങളുടെ വായനക്കാരുമായി നിങ്ങള്‍ക്കും സംവദിക്കാം!

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ അന്തരിച്ചു

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ അന്തരിച്ചു. എല്‍ജിബിടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിരളയുടെ (Queerala) സ്ഥാപക മെമ്പറാണ് കിഷോര്‍ കുമാർ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍:…

‘ഹൃദയമേ ഹൃദയമേ ഈ കഥകള്‍ കേള്‍ക്കൂ ; ലോകപുസ്തകദിനത്തില്‍ നിങ്ങളുടെ പുസ്തകക്കൂട്ടിന്…

ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെയും ഏപ്രിൽ 23 ലോകപുസ്തകദിനത്തിന്റെയും ഭാഗമായി മലയാളത്തിലെ അക്ഷരസ്നേഹികൾക്കായി, നിങ്ങളുടെ പുസ്തകക്കൂട്ടിനായി  ഡി സി ബുക്‌സ് നല്‍കുന്നു നിങ്ങൾ ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരു…

തോപ്പില്‍ ഭാസിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ഒന്നാം കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 9 മുതൽ

ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 9 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എഴുത്തുകാരിയും നടിയുമായ ലെന ഉദ്ഘാടനം ചെയ്യും.

ദീപു എഴുതിയ നോവൽ ‘കണ്ണകി’ ; കവർച്ചിത്ര പ്രകാശനം ഏപ്രിൽ 9ന്

'മുകിലൻ ', 'മറവായനം' എന്നീ നോവലുകളുടെ എഴുത്തുകാരൻ ദീപുവിന്റെ ഏറ്റവും പുതിയ നോവൽ 'കണ്ണകി' യുടെ കവർച്ചിത്രപ്രകാശനം ഏപ്രിൽ 9 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സച്ചിദാനന്ദൻ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും.