ഡോക്‌ടർ ഫോസ്റ്റസ് – ഇന്ദുചൂഡൻ കിഴക്കേടം എഴുതിയ ചെറുകഥ
വര : സചീന്ദ്രൻ കാറഡുക്ക
നെല്ലൂരിലെ ജയിലിൽ സ്ത്രീകൾക്കായുള്ള കെട്ടിടത്തിലെ എട്ടാം നമ്പർ മുറിയിൽ രാത്രി മുഴുവൻ വിനയ ഉറങ്ങാതെ കിടക്കുകയായി രുന്നു. രാവിലെ അവൾ വിചാരിച്ചും ഇതും ഇരുൾ നിറഞ്ഞ ഒരു ദിവസം തന്നെ. മുറിക്കു പുറത്ത് വന്നുനിന്ന ജയിൽ ഉദ്യോഗസ്ഥൻ പാറയായി ഉറച്ചുപോയ മുഖം അത് ശരിവച്ചു. എന്നാൽ അയാൾ നീട്ടിക്കൊടുത്ത മോചനഉത്തരവ് വായിച്ച് അവൾ ചെറുതായൊന്നു ഞെട്ടി ഇന്ന് പുറത്തിറങ്ങാം.
എങ്ങോട്ടാണു പോകേണ്ടതെന്ന് അവൾ തീരുമാനിച്ചിരുന്നില്ല. ജോലി ചെയ്തിരുന്ന ഹൈസ്‌കൂളിന്റെ മാനേജ്മെന്റ് തന്നെ പുറത്താക്കിക്കാണുമെന്നതിൽ അവൾക്കു സംശയമൊന്നുമുണ്ടായിരുന്നില്ല. അവിടുത്തെ പാവപ്പെട്ട കുട്ടികളുടെ തെലുഗുസംസാരം അവസാനിക്കാത്ത ഒരു മുഴക്കമായി ഇപ്പോഴും കാതിലുണ്ട്. അവർ നിർബന്ധിച്ചതുകൊണ്ടാണ് ഉൾനാടൻ ഗ്രാമത്തിലെ ഒരു യോഗത്തിൽ അവൾ സംസാരിക്കാൻപോയത്. ഇലകൾകൊണ്ടു തുന്നിയ പാത്രത്തിൽ ഭക്ഷണം കഴിച്ചുകൊണ്ട് കുട്ടികളും രക്ഷിതാക്കളും നാട്ടുകാ രുമൊക്കെ അവളുടെ പ്രസംഗം കേട്ട് ഇരുന്നു
മനുഷ്യർ സ്വതന്ത്രരായി ജനിക്കുന്നുവെന്നും എന്നാൽ എവിടേയും അവർ ചങ്ങലയിലാണെന്നുമുള്ള പുരാതനപ്രസിദ്ധമായ ചൊല്ല് അവൾ അവതരിപ്പിച്ചു. അവിടെ കൂടിയിരുന്നവരുടെ മുഖത്തുനോക്കി മറ്റൊന്നുമല്ല അവൾക്കു പറയാൻ തോന്നിയത്. ആ ചങ്ങലകൾ പൊട്ടിച്ചെറിയേണ്ടതുണ്ടെന്നും സ്വാഭാവികമായി അവൾ പറഞ്ഞു. അവിടെ മഫ്‌ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരൻ്റെ റിപ്പോർട്ടിനെത്തുടർന്ന് കലാപത്തിനു പ്രേരിപ്പിച്ചതിന് തൻ്റെ പേരിൽ കേസ്സെടുത്തെന്നറിഞ്ഞ് അവൾ വാപിളർത്തി അനേകം മാദ്ധ്യമങ്ങളിലൂടെ എണ്ണാൻ പറ്റാത്തത്ര തവണ അറിഞ്ഞിട്ടുള്ള വാക്കുകൾ ഏറ്റുപറഞ്ഞത് എങ്ങനെ കുറ്റകരമായി എന്നത് അവൾക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല ഇനി അതൊട്ട് മനസ്സിലാവുകയുമില്ല….
പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്
Comments are closed.