DCBOOKS
Malayalam News Literature Website

‘തനിച്ചാവുക എന്നാല്‍ സ്വയം ഒരു വസന്തമാകലാണ്’; സി.ഹനീഫ് എഴുതിയ കവിത

കര്‍ട്ടനുയരുമ്പോള്‍ പനിയുടുപ്പിട്ട ഒരു മനുഷ്യന്‍ തെരുവിലിരുന്നു 'മുള്ളന്‍പന്നിയെ ആലിംഗനം ചെയ്യുന്ന വിധം' എന്ന പുസ്തകം വായിക്കുന്നു.

അലിഗഢിലെ ശിറാസ് കാലം: ഡോ. ഉമര്‍ തറമേല്‍

സത്യത്തില്‍, എന്റെ പഴയ സുഹൃത്ത് രാമചന്ദ്ര ശിറാസ് എന്ന വ്യക്തിയുടെ കഥ എനിക്ക് ഇന്നും വസ്തുതാപരമായി പറയാനറിയില്ല. ഹന്‍സല്‍ മേത്തയുടെ സിനിമയാണ് പിന്നെ അയാളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എനിക്ക് ചില ഇടവഴികള്‍ തുറന്നിട്ടത്. ആ സിനിമ കണ്ട…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 23 മുതൽ പാലക്കാട്

ഡി സി ബുക്‌സും പാലക്കാട് ലുലു മാളും സംയുക്തമായി സംഘടിപ്പിക്കുന്ന ലുലു റീഡേഴ്‌സ് ഫെസ്റ്റിന് ഏപ്രില്‍ 23 ചൊവ്വാഴ്ച തുടക്കമാകും. വൈകുന്നേരം അഞ്ച് മണിക്ക് ടി ആര്‍ അജയന്‍ റീഡേഴ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

സുബിൻ അമ്പിത്തറയിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായി

ആശാൻ യുവകവി പുരസ്കാരം സുബിൻ അമ്പിത്തറയിലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന കാവ്യസമാഹാരത്തിനാണ്‌ പുരസ്കാരം. മഹാകവി കുമാരനാശാന്റെ 152-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആശാന്റെ ജന്മനാടായ കായിക്കര ആശാൻ സ്മാരകത്തിൽ…

പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ!

പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് റോമൻ ദാർശനികനായ സിസറോ പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 23 ലോകപുസ്തകദിനത്തോടനുബന്ധിച്ച് വായനയുടെ വലിയ ലോകമൊരുക്കാന്‍  ഡി സി ബുക്‌സ് നല്‍കുന്നു ഇതുവരെ മറ്റാരും നല്‍കാത്ത, ഇനി മറ്റാര്‍ക്കും…

ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍

പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്തഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുവിലസുന്ന വസന്തോത്സവമായി പി. ഭാസ്‌കരന്റെ കാവ്യലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ പി. ഭാസ്‌കരന്റെ അനശ്വരങ്ങളായ പ്രണയഗാനങ്ങളും ഉള്‍പ്പെടും. ആ…

ലോകഭൗമദിനം

ഏപ്രില്‍ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം

ലോകത്ത് വിപ്ലവമുണ്ടാക്കിയ പരിണാമ സിദ്ധാന്തം

ബീഗിള്‍യാത്രയ്ക്ക് ഡാര്‍വിന്‍ പോയത് പരിണാമസിദ്ധാന്തം എഴുതാനായിരുന്നു എന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതും തെറ്റാണ്. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റി ഡാര്‍വിന് ഒരു ചിന്തയുമില്ലായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കണ്ട്…

ചാള്‍സ് ഡാര്‍വിനെ ആര്‍ക്കാണ് പേടി?

സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് പരിതാപകരമായ രീതിയില്‍ ആണെന്നിരിക്കിലും അത് പഠിപ്പിക്കാനേ പാടില്ല എന്നാണ് കടുത്ത മതവിശ്വാസികള്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ, എല്ലാ ജീവജാലങ്ങളും ഏതോ ഒരു ഉത്കൃഷ്ടമായ…

ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷിക ദിനം

ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാര്‍വിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ…

ലഹരിപിടിപ്പിച്ച കുറേ മനുഷ്യർ…

പല അധ്യായങ്ങൾക്കും വരികൾക്കുമിടയിൽ മറ്റനേകം ചെറിയകഞ്ചാവുചെടികളും വന്നുപോകും എന്തുകൊണ്ട് കഞ്ചാവ് നിയമപരിധിയിലെ ലഹരിയാവുന്നില്ല എന്നതിൻറെ പറയപ്പെടുന്നകാരണം അത് ഒരേ അളവിലയാലും ഓരോരുത്തരിലും ഉണ്ടാക്കുന്ന ഭ്രമത്തിന് പരിധികൾ…

ലോക പൈതൃകദിനം

എല്ലാ വര്‍ഷവും ഏപ്രില്‍ 18 ലോക പൈതൃകദിനമായി ആചരിച്ചുവരുന്നു. സാംസ്‌കാരികവും പുരാതനവുമായ സമ്പത്ത് ലോകത്തെവിടെയാണെങ്കിലും സംരക്ഷിക്കുന്നതിന് സാര്‍വദേശീയമായി സഹകരണം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

‘ചെമ്മീൻ’ പിറന്ന വഴി

തള്ളിമാറ്റി തള്ളിമാറ്റി കാലം കുറെ പോയി. ഒരു കണക്കിന് അങ്ങനെ കാലം മാറിപ്പോയതു നന്നായി. മനസ്സില്‍കിടന്നു വിളയുകയായിരുന്നു. ഇപ്പോള്‍ തോന്നുന്നു, കുറച്ചുകാലം കൂടി തള്ളിനീക്കിയിരുന്നെങ്കില്‍ ഒന്നുകൂടി വിളയുമായിരുന്നു എന്ന്. ഇക്കാലമത്രയും നാടാകെ…

‘ഇണക്കമുള്ളവരുടെ ആധി’ ; പുസ്തകപ്രകാശനവും പുസ്തകചർച്ചയും ഏപ്രിൽ 20 ന്

വിഷ്ണുപ്രിയ. പി-യുടെ  'ഇണക്കമുള്ളവരുടെ ആധി' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം  20 ഏപ്രിൽ 2024, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കരിമ്പനാൽ സ്റ്റാച്യു അവന്യൂവിലെ ഡി സി ബുക്സിൽ നടക്കും. അനിത തമ്പിയിൽ നിന്നും പ്രദീപ്‌…

വൈക്കം സത്യാഗ്രഹത്തിലെ ഹിന്ദുമതവാദം

1926 മെയ് 2, 3 തീയതികളിലായി ഹരിപ്പാട് കവറാട്ട് ക്ഷേത്രാങ്കണത്തില്‍വെച്ച് നടത്തിയ 'സമസ്ത തിരുവിതാംകൂര്‍ ആത്മവിദ്യാസംഘസമ്മേളന'ത്തിലാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ടി.കെ.മാധവന്‍ (1885-1930) ദീര്‍ഘപ്രഭാഷണം നടത്തിയത്. വൈക്കം സത്യാഗ്രഹത്തിന്റെ…

ഗബ്രിയേൽ ഗാർസിയ മാർകേസ്; മാന്ത്രികനായ എഴുത്തുകാരൻ

ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ്. മലയാളത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം.

‘ആനോ’; ചിത്രപ്രദര്‍ശനം ഏപ്രില്‍ 20ന്

ജി ആര്‍ ഇന്ദുഗോപന്റെ 'ആനോ' എന്ന നോവലിന് പ്രശാന്ത് ഒളവിലം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ന്യൂമാഹി എം വി ഭവന്‍ ആര്‍ട് ഗാലറിയിലെ മലയാള കലാഗ്രാമത്തില്‍ നടക്കും.

തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മവാര്‍ഷികദിനം

നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരന്‍ 1912 ഏപ്രില്‍ 17-ന് ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ…

അംബേദ്കര്‍ ഇന്ന്

ദലിതര്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രാഷ്ട്രീയ ബോധവാന്മാരാകുന്നതും രാഷ്ട്രീയപാര്‍ട്ടികള്‍ അംബേദ്കറുടെ ദര്‍ശനത്തോടുള്ള തങ്ങളുടെ പ്രഖ്യാപിത പ്രതിബദ്ധത, ദലിത് വോട്ടര്‍മാരിലേക്ക് രാഷ്ട്രീയമായി എത്തിക്കുന്നതിനുള്ള ഉപകരണമായി…

ചാര്‍ലി ചാപ്ലിന്റെ ജന്മവാര്‍ഷികദിനം

വിഖ്യാത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു ചാര്‍ലി ചാപ്ലിന്‍. 1889 ഏപ്രില്‍ 16ന് ലണ്ടനിലെ വാല്‍വര്‍ത്തിലായിരുന്നു ചാര്‍ലി ചാപ്ലിന്റെ ജനനം. ഏറെ വിഷമതകള്‍ നിറഞ്ഞതായിരുന്നു ചാപ്ലിന്റെ കുട്ടിക്കാലം.

എബ്രഹാം ലിങ്കൺ ചരമവാർഷികദിനം

അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. ഒരു നല്ല കര്‍ഷകനായിരുന്നു തോമസ് ലിങ്കണ്‍. 

വിഷു ആശംസകള്‍…

അക്ഷരസമൃദ്ധിയിലേക്ക് കണികണ്ടുണരാം, പ്രിയ വായനക്കാര്‍ക്ക് ഡി സി ബുക്സിന്റെ വിഷു ആശംസകള്‍...💛🌻

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും…

''ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും''-വൈലോപ്പിള്ളി