DCBOOKS
Malayalam News Literature Website

ഭൂതകാലത്തിൽ നിന്ന് പഠിക്കുക. വർത്തമാന കാലത്ത് ജീവിക്കുക. നാളേക്കായി പ്രതീക്ഷിക്കുക

"ഭൂതകാലത്തിൽ നിന്ന് പഠിക്കുക. വർത്തമാന കാലത്ത് ജീവിക്കുക. നാളേക്കായി പ്രതീക്ഷിക്കുക." -ആൽബർട്ട് ഐൻസ്റ്റീൻ

യു. കെ കുമാരന് 2024 ലെ പുതൂർ പുരസ്‌കാരം

2024ലെ പത്താമത് പുതൂർ പുരസ്‌ക്കാരത്തിന് യു.കെ കുമാരൻ അർഹനായി. 11.111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകല്‌പന ചെയ്ത വെങ്കല ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുതൂർ പുരസ്‌കാരം 2025 ഏപ്രിൽ 2 ബുധനാഴ്‌ച വൈകീട്ട് 4.30ന്…

ഒരു വായനക്കാരൻ മരിക്കുന്നതിനു മുമ്പ് ആയിരം തവണ ജീവിക്കുന്നു…

"ഒരു വായനക്കാരൻ മരിക്കുന്നതിനു മുമ്പ് ആയിരം തവണ ജീവിക്കുന്നു, ഒരിക്കലും വായിക്കാത്ത മനുഷ്യൻ ജീവിക്കുന്നതാകട്ടെ ഒരു തവണ മാത്രം"  - ജോർജ് ആർ. ആർ. മാർട്ടിൻ

തൃശൂരിൽ ഡിസി ബുക്സിന്റെ അഞ്ചാമത് പുസ്തകശാല ഉദ്ഘാടനം ചെയ്തു

പുസ്തകപ്രേമികൾക്ക് ആഹ്ലാദമേകി തൃശൂർ ജില്ലയിൽ ഡിസി ബുക്‌സിന്റെ അഞ്ചാമത്തെ പുസ്തകശാല തൃപ്രയാർ വൈ മാളിൽ തുറന്നു. പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ ആണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. മലയാളം - ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ്…

ഇരീച്ചാൽ കാപ്പിൽ പല വർഗ സമരങ്ങൾ നടക്കുന്നുണ്ട്.

ഷംസുദ്ദീൻ കുട്ടോത്തിൻ്റെ ഇരീച്ചാൽ കാപ്പിൽ പല വർഗ സമരങ്ങൾ നടക്കുന്നുണ്ട്. അതിൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് മുസ്ലിം മിത്തുകളുടെ വർഗസമരമാണ്. ഇതിൽ പറയുന്ന ചില ജിന്നുകൾ ഹൂറികളാണ്. എനിക്കവരെ പ്രേമിക്കണം…

അതിരു കാണാത്ത യാത്രയാണെങ്കിലും മധുരമാണെനിക്കിന്നുമീ ജീവിതം

അതിരു കാണാത്ത യാത്രയാണെങ്കിലും മധുരമാണെനിക്കിന്നുമീ ജീവിതം - എസ്.കെ.പൊറ്റെക്കാട്ട് കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

തൃപ്രയാറിൽ ഡി സി ബുക്‌സിന് പുത്തൻ പുസ്‌തകശാല!

തൃപ്രയാറിൽ ഡി സി ബുക്‌സിന് പുത്തൻ പുസ്‌തകശാല! തൃശൂരിൽ ഡി സി ബുക്‌സിന്റെ 5-ാമത് പുസ്ത‌കശാല Y MALL, തൃപ്രയാറിൽ ആരംഭിക്കുന്നു . ഏറ്റവും പുതിയ പുസ്തകശാലയുടെ ഉദ്ഘാടനം പ്രിയ എഴുത്തുകാരൻ അശോകൻ ചരുവിൽ നിർവഹിക്കുന്നു. മാർച്ച് 30…

വിഴിവന്യ – ഒരു അതിജീവനത്തിന്റെ വായനാനുഭവം

"ടീച്ചറെ, ഈ മൊബൈൽ ഫോൺ ആണ് ഇന്നത്തെ ഏറ്റവും വലിയ ശാപം. മനുഷ്യൻ പുസ്തകം വായിച്ചിരുന്ന കാലത്തു ഇന്നത്തെ അത്ര പ്രശ്നങ്ങൾ വല്ലതും ഉണ്ടായിരുന്നോ? എന്ത് പറയാനാ, ഇനി എന്നെങ്കിലും വായനയുടെ കാലം തിരിച്ചു വരുമോ? മുരളി ചേട്ടന്റെ പരിഭവം…

ബഷീറിലെ മനുഷ്യർ

ഈ രണ്ടുതരം മനുഷ്യരെയും മുഖാമുഖം നിർത്തി, ഉത്കൃഷ്ട മനുഷ്യന്റെ ചിത്രം പ്രോജ്ജ്വലിപ്പിക്കുകയാണ് 'ഒരു മനുഷ്യൻ' എന്ന കഥയിലൂടെ ബഷീർ ചെയ്യുന്നത്. ആൾക്കൂട്ടത്തിൻ്റെ നടുവിൽ നഗ്‌നാക്കപ്പെടുന്ന ഒരാളുടെ ദൈന്യാവസ്ഥ…

ഇരീച്ചാൽകാപ്പ്‌ ദുരൂഹതയുടെ ജലരാശിയാണ്‌

പണ്ടെങ്ങോ ആരോ വലിച്ചെറിഞ്ഞ രഹസ്യങ്ങളുടെ താക്കോൽക്കൂട്ടം പൂണ്ടുകിടക്കുന്ന ‘ഇരീച്ചാൽകാപ്പ്‌’ വായനക്കാർക്ക്‌ തുറന്നുകൊടുക്കുന്നത്‌ തികച്ചും നവീനമായ ഒരു വായനാനുഭവത്തെയാണ്‌. ഇരീച്ചാൽകാപ്പ്‌ ദുരൂഹതയുടെ ജലരാശിയാണ്‌. പത്രപ്രവർത്തന…

കരുംകുളം അക്ഷരശ്രീ സാഹിത്യ പുരസ്കാരം ഡോ. ശിവപ്രസാദ് പി.യ്ക്ക്

കരുംകുളം ജെ. ആന്റണി കലാസാംസ്കാരിക പഠനകേന്ദ്രം നടത്തിവരുന്ന മൂന്നാമത് അക്ഷരശ്രീ സാഹിത്യ പുരസ്കാരത്തിന് ഡോ. ശിവപ്രസാദ് പി അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ഓർമ്മച്ചാവ്' എന്ന നോവലിനാണ് പുരസ്‌കാരം. 15000/-രൂപയും ശ്രീ.…

വർണ്ണവ്യവസ്ഥയും സംവരണവ്യവസ്ഥയും

ഹിന്ദുക്കൾ ആയാലേ പഴയ അയിത്ത ജാതികൾക്ക് പട്ടികജാതി സംവരണം കൊടുക്കൂ എന്ന് അധികാരികൾ പറയുമ്പോൾ അവർ സൗകര്യപൂർവ്വം മറച്ചുവെക്കുന്ന കാര്യം ഹിന്ദു ജാതിവ്യവസ്ഥയിൽ ഏറ്റവും താഴെത്തട്ടിൽ ലോകാവസാനം വരെ കഴിയുന്നതിനുള്ള കൂലിയാണ്…

കുഞ്ഞുണ്ണി മാഷ്; കുട്ടിക്കവിതകളില്‍ വലിയ കാര്യങ്ങള്‍ നിറച്ച കവി

വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു…

അടുക്കള വാതിൽ

അടുക്കളയിൽ നിന്നും മുറ്റത്തേക്കുള്ള വാതിൽ ഒരിക്കലും തുറക്കാതെ താഴിട്ട് പൂട്ടിയിരുന്നു. താക്കോൽ, നിസ്ക്കാരമുറിയിലെ മുസല്ലക്ക് കീഴിലുണ്ടെന്ന് അമ്മായി പറയും. പത്തിരിക്ക് പൊടി വാട്ടാനുള്ള വെള്ളമിരമ്പുമ്പോൾ ചെവിയോർത്തു…

എനിക്കു വിശക്കുമ്പോളുണ്ണും ഞാൻ

എനിക്കു വിശക്കുമ്പോളുണ്ണും ഞാൻ ദാഹിക്കുമ്പോൾ കുടിക്കും ക്ഷീണിക്കുമ്പോളുറങ്ങും ഉറങ്ങുമ്പോളെഴുതും കവിതകൾ        - കുഞ്ഞുണ്ണി (കുഞ്ഞുണ്ണിക്കവിതകൾ)

‘സെർട്ടോ ഏലിയോസ്’ പുസ്തകപ്രകാശനം

ഐസക് ഈപ്പന്റെ ഏറ്റവും പുതിയ പുസ്തകം 'സെർട്ടോ ഏലിയോസ്' ന്റെ പ്രകാശനം 2025 ഏപ്രിൽ 9 ബുധനാഴ്ച്ച വൈകുന്നേരം 4 : 30 നു കൈരളി, ശ്രീദേവി ഓഡിറ്റോറിയം, കോഴിക്കോട് വെച്ച് നടക്കുന്നു. ചടങ്ങിന്റെ ഉദ്ഘാടനം, ഡോ. ബീനാ ഫിലിപ്പ് ( ബഹു.…

കവിത – സുഭദ്ര

കടൽ നനയ്ക്കും വരളുന്ന കണ്ണിലേയ്‌ക്കൊരു പ്രവാഹം നിറച്ചു പിൻവാങ്ങിടും. കരയിലാരവങ്ങൾക്കുമീതേ തുടർ- ത്തിരകളാടുന്നതവ്യക്തമുദ്രകൾ. മഴയിൽ മിന്നൽ തണുപ്പിന്റെ ജ്വാലകൾ പടമഴിക്കും, നിഗൂഢസർപ്പജ്വര- മവൾ പുതയ്ക്കും. ഇരുട്ടിൻ കയങ്ങളിൽ മകുടി…

‘സ്ലോമോ’ മലയാള സാഹിത്യത്തിൽ അടയാളപ്പെടും, ഉറപ്പ്

സോളമനും അയാൾ വളർത്തുന്ന പന്ത്രണ്ട് പൂച്ചകളും മാർത്തയും ലാസറും തിമോരയും ഇളംപരിതിയും പിന്നെ കുറേ മനുഷ്യരും! മാട്ടാഞ്ചേരിയും ജൂതജീവിതവും തന്മയത്വത്തോടെ പറയുന്ന 'ഡയാസ്പൊറ'യിൽ കാണുന്നത് ജീവിത സങ്കീർണ്ണതകളുടെ ആഴമാണ്. കേൾക്കുന്നത്…

വയലാര്‍ രാമവര്‍മ്മ ; ഋതുഭേദങ്ങള്‍ക്കു വര്‍ണ്ണം പകര്‍ന്ന കവി

കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയ കവിയാണ് വയലാര്‍ രാമവര്‍മ. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു. 1928 മാര്‍ച്ച് 25ന് രാമവര്‍മ ജനിച്ചു. ആദ്യ കവിത ‘സ്വരാട്ട്…

ഉള്ളു പൊള്ളിക്കുന്ന ചില ജീവിതങ്ങളെ വരയ്ക്കുന്നു

സിനിമയിലെ ഉള്ളിൽ സദാ നിറയ്ക്കുന്ന കഥാകാരനാണ് പി ജിംഷാർ. ഭൂപടത്തിൽ നിന്നും കുറിപ്പുകൾ കുഴിച്ചെടുത്ത് പടച്ചോൻ്റെ ചിത്രപ്രദർശനം നടത്തിയ ഈ കഥാകാരൻ്റെ ആൺ കഴുതകളുടെ Xanadu ഉള്ളു പൊള്ളിക്കുന്ന ചില ജീവിതങ്ങളെ വരച്ചു കാട്ടുന്നു. ഡി സി…

വിനോദ് കുമാർ ശുക്ലയ്‌ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം

ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. 88 വയസ്സുള്ള കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം…

മതപരിവർത്തന രസവാദം

സമുദായാംഗങ്ങളെ ഹിന്ദു മതത്തിൽ പിടിച്ചുനിർത്താനും ഹിന്ദു സമുദായത്തിന്റെ പോരായ്‌മകൾ ഇല്ലാതാക്കാനും ആശാൻ നടത്തിയ ശ്രമമാണ് മതപരിവർത്തന രസവാദം എന്ന ദീർഘലേഖനം. അഭിനവ ബുദ്ധൻ എന്ന് നാരായണഗുരുവിനെ വിശേഷിപ്പിക്കുന്നതിലെ…

ഭൂതകാലത്തിന്റെ നിർമാണശാലകളാണ് നമ്മൾ

'ഭൂതകാലത്തിന്റെ നിർമാണശാലകളാണ് നമ്മൾ. ഭൂതകാലമുണ്ടാക്കുന്ന ജീവനുള്ള യന്ത്രങ്ങൾ, അല്ലാതെന്ത്? നമ്മൾ കാലത്തെ ഭക്ഷിക്കുന്നു, ഭൂതകാലത്തെ പെറ്റിടുന്നു.' -ഗോർഗി ഗൊസ്പൊഡിനോവ് (ടൈം ഷെൽട്ടർ) കൂടുതൽ വായനാനുഭവങ്ങൾക്കായി…