DCBOOKS
Malayalam News Literature Website

നടന്‍ വിഷ്ണു ജി. രാഘവ് വിവാഹിതനായി

നടനും പരസ്യസംവിധായകനുമായ വിഷ്ണു ജി.രാഘവ് വിവാഹിതനായി. മീര മോഹന്‍ ആണ് വധു. ഗായകന്‍ കെ.ജെ. യേശുദാസ്, അഭിനേതാക്കളായ ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ്, രജിഷ വിജയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

2012-ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് വിഷ്ണു അഭിനയരംഗത്തെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രം എന്ന സിനിമയിലും ഒരു പ്രധാന വേഷം ചെയ്തിരുന്നു. പൊലീസ് മാമന്‍, പകിട, സാരഥി എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

നടി ഭാവനയെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത ഓപ്പണ്‍ യുവര്‍ മൈന്‍ഡ് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പരസ്യചിത്രങ്ങളും വിഷ്ണു സംവിധാനം ചെയ്തിട്ടുണ്ട്.

Comments are closed.