DCBOOKS
Malayalam News Literature Website

യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം കഥാകൃത്ത് ബി.മുരളിക്ക്

തൃശ്ശൂര്‍: സംസ്‌കാര സാഹിതി തൃശ്ശൂര്‍ ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ബി.മുരളിക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എന്‍.അജിത് കുമാര്‍, ഡോ.പി.വി കൃഷ്ണന്‍ നായര്‍, ഡോ.അജിതന്‍ മേനോത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

യൂസഫലി കേച്ചേരിയുടെ ചരമവാര്‍ഷികദിനമായ മാര്‍ച്ച് 21-ന് വൈകിട്ട് അഞ്ച് മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

Comments are closed.