DCBOOKS
Malayalam News Literature Website

‘ദി ഡെലി’യുടെ ചാരിറ്റി സെയില്‍ മാര്‍ച്ച് 16-ന്

കോട്ടയത്തിന്റെ പ്രിയപ്പെട്ട രുചിയിടമായ ‘ദി ഡെലി’ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ചാരിറ്റി സെയില്‍ സംഘടിപ്പിക്കുന്നു. ഡി.സി ബുക്‌സിന്റെ കഞ്ഞിക്കുഴി ശാഖയിലാണ് ‘ദി ഡെലി’ ചാരിറ്റി സെയില്‍ നടത്തുന്നത്.

മാര്‍ച്ച് 16-ന് ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ വൈകിട്ട് എട്ട് മണിവരെയുള്ള വില്പനയില്‍ നിന്നുള്ള വരുമാനമാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുക. വില്പനയില്‍ നിന്ന് ശേഖരിക്കുന്ന വരുമാനം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറും. നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയസങ്കേതമാണ് കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം. ദി ഡെലി ആദ്യമായാണ് ഇത്തരമൊരു ചാരിറ്റി സെയില്‍ സംഘടിപ്പിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.