DCBOOKS
Malayalam News Literature Website

ബ്രിട്ടിഷ് മലബാറിലെ ചെറുമ വിദ്യാഭ്യാസം: ഷാജി വി ജോസഫ്

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

മലബാറിലെ അടിമകളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള മാര്‍ഗ്ഗങ്ങളില്‍, ബ്രിട്ടീഷ് ഇന്ത്യയോട് മലബാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 1800 മുതല്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ഗൗവരമായി ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തില്‍ മലബാറിലെയും പ്രവിശ്യ ആസ്ഥാനമായ മദ്രാസിലെയും ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ തലസ്ഥാനമായിരുന്ന കല്‍ക്കട്ടയിലെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരാളം കത്തിടപാടുകള്‍ നടന്നിരുന്നു. ആ കത്തുകളിലെ ഉള്ളടക്കത്തെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ആധുനിക (ഇംഗ്ലിഷ്) വിദ്യാഭ്യാസം ഇന്ത്യയില്‍ ആരംഭിച്ചതും ഇന്ത്യയിലെമ്പാടും അതു വ്യാപകമായതും പത്തൊമ്പതാം നുറ്റാണ്ടിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍, അതായത് ആധുനിക (ഇംഗ്ലിഷ്) വിദ്യാഭ്യാസം ആരംഭിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍, മാത്രമാണ് ഇന്ത്യയിലെ മുന്‍ അടിമജാതികളില്‍ ഈ വിദ്യാഭ്യാസം എത്തിയത്. ഇന്ത്യയിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്കു വിദ്യാഭ്യാസം നല്‍കി അവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ രാക്കി ബ്രിട്ടീഷ് കോളനി ഭരണം സുസ്ഥിരമാക്കുകയായിരുന്നു ബ്രിട്ടീഷ് തന്ത്രം. അതുകൊണ്ട് ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കഴിഞ്ഞിരുന്ന Pachakuthira Digital Editionഅടിമജാതികളില്‍ ആധുനികതയുടെ പ്രകാശകിരണമായ വിദ്യാഭ്യാസം വൈകിമാത്രമാണ് എത്തിയത്.

ബ്രിട്ടീഷ് കോളനി ഭരണത്തിനുമുന്‍പ് ഇന്ത്യയിലെ മറ്റു സമുദായാംഗങ്ങള്‍ക്കു നാടന്‍ (സാമ്പ്രദായിക) വിദ്യാഭ്യാസം ലഭ്യമായിരുന്നപ്പോള്‍ അന്ന് ഇന്ത്യയിലെ അടിമജാതികള്‍ക്ക് യാതൊരുവിധ വിദ്യാഭ്യാസവും ലഭിച്ചിരുന്നില്ലെന്ന് ഓര്‍ക്കണം. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ ഡിമാന്‍ഡ് (ആവശ്യബോധം) അടിമജാതികളുടെ ഇടയില്‍ വളര്‍ന്നുവരേണ്ടത് അവരുടെ ഇടയിലെ വിദ്യാഭ്യാസ വ്യാപനത്തിന് വളരെ പ്രധാനപ്പെട്ട ഒരു മുന്നുപാധിയായിരുന്നു. ഈ മുന്നുപാധി ഇന്ത്യയില്‍ എല്ലായിടത്തും എന്നുവേണ്ട കേരളക്കരയിലെവിവിധ ഭാഗങ്ങളിലും വളര്‍ന്നു വന്നത് വ്യത്യസ്ത രീതിയിലും വേഗത്തിലുമാണ്. അതാതു പ്രദേശത്തിന്റെ സമൂര്‍ത്ത സാഹചര്യങ്ങളിലെ വ്യത്യാസം അനുസരിച്ചു വിദ്യാഭ്യാസ വ്യാപനത്തിന്റെ ഗതിവേഗത പല പ്രദേശങ്ങളിലും ഒരേ പ്രദേശത്തുതന്നെ വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ ഇടയിലും വ്യത്യസ്തമായിരുന്നു. ഈ ലേഖനം മലബാറിലെ ചെറുമര്‍ ഉള്‍പ്പെടെയുള്ള മുന്‍ അടിമജാതികളുടെ (പറയര്‍, പുലയര്‍ തുടങ്ങിവര്‍) പത്തൊമ്പതാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ പുരോഗതി പരിശോധിക്കുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാര്‍ ജില്ലയിലെ മുന്‍ അടിമ ജാതികളുടെ വിദ്യാഭ്യാസ പ്രോത്സാഹന നടപടികള്‍ അവരുടെ ആകമാന ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാന്‍ മലബാര്‍ ജില്ലയിലെ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മലബാറിലെ അടിമകളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള മാര്‍ഗ്ഗങ്ങളില്‍, ബ്രിട്ടീഷ് ഇന്ത്യയോട് മലബാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 1800 മുതല്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ഗൗവരമായി ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തില്‍ മലബാറിലെയും പ്രവിശ്യആസ്ഥാനമായ മദ്രാസിലെയും ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ തലസ്ഥാനമായിരുന്ന കല്‍ക്കട്ടയിലെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരാളം കത്തിടപാടുകള്‍ നടന്നിരുന്നു. ആ കത്തുകളിലെ ഉള്ളടക്കത്തെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. മിഷണറി, വിദ്യാഭ്യാസ സംരംഭങ്ങളും മറ്റു സ്വകാര്യവിദ്യാഭ്യാസ സംരംഭങ്ങളും മലബാറില്‍ താരതമ്യേന കുറവായിരുന്നെങ്കിലും അവ ഈ ലേഖനത്തിന്റെ കേന്ദ്രപ്രതിപാദ്യമല്ല.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

 

 

Comments are closed.