DCBOOKS
Malayalam News Literature Website

‘നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം?’ സുനില്‍ പി.ഇളയിടം പ്രകാശനം ചെയ്തു

സമകാലിക സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് എം.ബി രാജേഷ് എം.പി.
സാമൂഹ്യമാധ്യമങ്ങളിലെഴുതിയ കുറിപ്പുകളുടെ സമാഹാരം ‘നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം’ എന്ന കൃതിയുടെ പ്രകാശനകര്‍മ്മം നടന്നു. പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി.ഇളയിടം യുവകവയിത്രി എന്‍.പി സ്‌നേഹയ്ക്ക് നല്‍കിയാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്. ഒറ്റപ്പാലം ബി.ഇ.എം യു.പി സ്‌കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ പി.ഉണ്ണി എം.എല്‍.എ, ടി.ആര്‍.അജയന്‍, എം.ബി രാജേഷ് എന്നിവരുള്‍പ്പെടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പനമണ്ണ ശശിയും സംഘവും അവതരിപ്പിച്ച നാദവാദ്യലയവും അരങ്ങേറി.

സമകാലിക ഇന്ത്യയില്‍ നടന്ന വിവിധ സംഭവങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ നുണകളെ ചരിത്രത്തിന്റെയും തെളിവുകളുടെയും പിന്‍ബലത്തില്‍ പ്രതിരോധിക്കുന്ന വസ്തുനിഷ്ഠമായ ലേഖനങ്ങളാണ് എം.ബി രാജേഷിന്റെ നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന കൃതിയിലുള്ളത്. സത്യാനന്തരകാലം സൃഷ്ടിക്കുന്ന ആശയസങ്കീര്‍ണ്ണതകളെയും വൈകാരികതകളെയും അഴിച്ചു കളഞ്ഞ് രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും ഈ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നു. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.