Movies

On 20 Oct, 2014 At 09:28 AM | Categorized As Movies
how-old-are-you-hindi

മഞ്ജു വാര്യരുടെ മടങ്ങിവരവിനു നിമിത്തമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ബോളീവുഡ് റീമേക്ക് മറ്റൊരു പ്രമുഖതാരത്തിന്റെ കൂടി തിരിച്ചുവരവിന് കാരണമാകും. മഞ്ജുവിനെപ്പോലെ തന്നെ ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കജോളാണ് ഹൗ ഓള്‍ഡ് ആര്‍ യു ഹിന്ദിപ്പതിപ്പിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നത്. കജോളിനെ സംബന്ധിച്ചിടത്തോളം ഇത് മൂന്നാം വരവാണ്. അജയ് ദേവ്ഗണിനെ വിവാഹം കഴിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 2001ല്‍ സിനിമാരംഗത്തുനിന്ന് മാറിനിന്ന അവര്‍ 2006ല്‍ തിരിച്ചെത്തി ഏതാനും സിനിമകളില്‍ അഭിനയിച്ചു. വീണ്ടും ഇടവേളയ്ക്ക് […]

On 18 Oct, 2014 At 08:58 AM | Categorized As Movies
fahad-dileep

മലയാളത്തിലെ താരമൂല്യമേറെയുള്ള നായകന്മാരായ ഫഹദ് ഫാസിലും ദിലീപും ഒന്നിക്കുന്നു. മുരളീഗോപി തിരക്കഥയെഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് അമ്പാട്ടാണ്. മുരളീഗോപിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പേരും മറ്റ് കാര്യങ്ങളും അറിവായിട്ടില്ല. ലാല്‍ജോസ്, ബ്ലെസ്സി തുടങ്ങി വിവിധ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന രതീഷ് അമ്പാട്ട് നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഴ് സുന്ദര രാത്രികള്‍ എന്ന ലാല്‍ജോസ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് രതീഷ്.

On 18 Oct, 2014 At 08:15 AM | Categorized As Movies
film-award

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സിനിമയുടെയും സാഹിത്യത്തിന്റെയും പെരുന്തച്ചന്‍ എം.ടി.വാസുദേവന്‍ നായര്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കനക്കുന്ന് കൊട്ടാരം ഹാളില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി 44ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും വിതരണം ചെയ്തു. വരും വര്‍ഷങ്ങളില്‍ ചലച്ചിത്ര അവാര്‍ഡ് തുക വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ‘സി.ആര്‍. നമ്പര്‍ 89′ ന്റെ സംവിധായകന്‍ സുദേവനും നിര്‍മാതാവ് വി. അച്യുതാനന്ദനും സമ്മാനിച്ചു. മികച്ച സംവിധായകനുള്ള അവാര്‍ഡ് ആര്‍ട്ടിസ്റ്റ് എന്ന […]

On 17 Oct, 2014 At 10:25 AM | Categorized As Literature, Movies
beautiful-trivandrum-lodge

സമകാലിക ജനപ്രിയ സിനിമകളുടെ മുഖം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. തിരക്കഥയിലും സംഭാഷണത്തിലും ദൃശ്യഭാഷയിലുമൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു. ഈ മാറ്റത്തിന് വിത്തുപാകിയ കലാകാരന്മാരില്‍ പ്രമുഖനാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. അദ്ദേഹത്തിന്റെ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവ. ഈ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകള്‍ ഇപ്പോള്‍ ഒറ്റപ്പുസ്തകമായി പുറത്തിറങ്ങി. കഴുത്തിനു കീഴെ ചലനമറ്റ ശരീരവുമായി കഴിയുന്ന കോടീശ്വരനായ സ്റ്റീഫന്റെയും ജോണ്‍ എന്ന സംഗീതജ്ഞന്റെയും സൗഹൃദത്തിന്റെ കഥയാണ് ബ്യൂട്ടിഫുള്‍ പറഞ്ഞത്. […]

On 17 Oct, 2014 At 08:32 AM | Categorized As Movies
kamal-hassan

തൊടുപുഴയില്‍ നടന്നുവരുന്ന ദൃശ്യം തമിഴ് പതിപ്പ് പാപനാശത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഉലകനായകന്‍ കമല്‍ഹാസന് പണികൊടുത്ത് ഒരു റബര്‍ കഷണം. മേക്കപ്പിന് ഉപയോഗിച്ച റബര്‍ കഷണമാണു കമലിന്റെ മൂക്കിനുള്ളില്‍ കയറിയത്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എന്‍ഡോസ്‌കോപിയിലൂടെ റബര്‍ കഷണം പുറത്തെടുത്തു. പോലീസിന്റെ ക്രൂരമര്‍ദനമേറ്റ് മൂക്കിന് നീരുവന്നതായി ചിത്രീകരിക്കുന്നതിനാണ് കമല്‍ഹാസന്റെ മൂക്കില്‍ റബര്‍ കഷണം പിടിപ്പിച്ചത്. ഷൂട്ടിങ്ങിനിടെ ഇതു മൂക്കിനുള്ളില്‍ കുടുങ്ങി. മൂക്ക് മരവിപ്പിച്ച ശേഷമാണു റബര്‍ പുറത്തെടുത്തത്.

On 16 Oct, 2014 At 03:50 PM | Categorized As Movies
moonnam-nal

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ഹൈക്കോടതി ഉത്തരവ്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കോടതിവിധിക്ക് വിധേയമായിരിക്കും. അവാര്‍ഡ് നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി നടന്‍ സലിം കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. അവാര്‍ഡിന് പരിഗണിച്ച 155 ചിത്രങ്ങളില്‍ മൂന്നാംനാള്‍ ഞായറാഴ്ച എന്ന സിനിമയുടെ നിര്‍മാതാവാണ് സലിം കുമാര്‍. ജൂറി ചെയര്‍മാന്‍ ഭാരതിരാജ ചിത്രം കണ്ടിട്ടില്ലെന്നാണ് സലിം കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയിക്കാനായി എല്ലാ ചിത്രങ്ങളും ജൂറി കണ്ടില്ലെന്നും […]

On 16 Oct, 2014 At 09:23 AM | Categorized As Movies
panorama

ഇന്ത്യന്‍ പനോരമയിലേക്ക് ഏഴു മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ജീതു ജോസഫിന്റെ ദൃശ്യം, എബ്രിഡ് ഷൈനിന്റെ 1983, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, ഷാജി എന്‍ കരുണിന്റെ സ്വപാനം, രഞ്ജിത്തിന്റെ ഞാന്‍, ക്യാമറാമാന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്നിവയാണ് മലയാളത്തില്‍ നിന്നും പനോരമയിലെത്തിയ ചിത്രങ്ങള്‍. എ.കെ.ബിര്‍ അധ്യക്ഷനായ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേയ്ക്കുള്ള 26 ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. അടുത്ത മാസം 20 മുതല്‍ 30 വരെയാണ് […]

On 15 Oct, 2014 At 10:21 AM | Categorized As Movies
sreebala-movie

സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയും ചെറുകഥാകൃത്തുമായ ശ്രീബാല.കെ.മേനോന്‍ സ്വതന്ത്ര സംവിധായികയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ സുഹാസിനിയും അവതരിപ്പിക്കുന്നു. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. തന്റെ ഒരു ചെറുകഥയില്‍ നിന്ന് തന്നെയാണ് ഈ സിനിമയുടെ ആശയം ലഭിച്ചതെന്ന് ശ്രീബാല പറയുന്നു. നായകനെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ മാത്രം ചെയ്യുന്ന ദിലീപിന് കഥ ഏറെ ഇഷ്ടമായതുകൊണ്ടാണ് എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും ശ്രീബാല വ്യക്തമാക്കുന്നു. ശ്രീബാല തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ എന്നിവര്‍ക്കും […]

On 15 Oct, 2014 At 08:24 AM | Categorized As Movies
lal-sreeni

മലയാളികളെ ഏറെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍, ശ്രീനിവാസന്മാരുടേത്. രാജീവ് കുമാറിന്റെ ഒരു നാള്‍ വരും ആണ് ഇവര്‍ ഒരുമിച്ച അവസാന സിനിമ. ഏറെക്കാലത്തിനു ശേഷം ഇവരെ ഒരുമിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പ്രിയദര്‍ശനാണ്. കാര്യങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ നടന്നാല്‍ മമ്മൂട്ടിയും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് പ്രിയന്‍ പറയുന്നത്. അങ്ങനെ വന്നാല്‍ മലയാളത്തിലെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ പരീക്ഷണമായി മാറും ഈ സിനിമ. ഇന്നസെന്റ്, മുകേഷ്, നെടുമുടി വേണു തുടങ്ങിയവര്‍ ലാല്‍, ശ്രീനിവാസന്‍ ചിത്രത്തിലുണ്ട്. ആമയും മുയലും എന്ന ജയസൂര്യ ചിത്രത്തിന്റെ അണിയറയിലാണ് […]

On 13 Oct, 2014 At 09:35 AM | Categorized As Movies
mt vasudevan nair

ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരച്ചടങ്ങിന്റെ ക്ഷണക്കത്തില്‍ പുരസ്‌കാര ജേതാവായ എം.ടി. വാസുദേവന്‍ നായരുടെ പേരില്ലാത്തതിനാല്‍ ചലച്ചിത്ര അക്കാദമി പുതിയ വിവാദത്തില്‍. തെറ്റു തിരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ക്ഷണക്കത്തില്‍ ഒരു വര്‍ഷവും ജേതാവിന്റെ പേര് രേഖപ്പെടുത്താറില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥും പറഞ്ഞു. പുരസ്‌കാരം എം.ടിക്കാണെന്നും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റെല്ലാവരുടെയും പേര് കത്തിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതായിരുന്നു പതിവെന്നാണ് ചെയര്‍മാന്റെ പക്ഷം.