DCBOOKS
Malayalam News Literature Website

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

കൊച്ചി: വീട്ടില്‍ കയറി ആക്രമിച്ചെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയെത്തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രശസ്ത സിനിമാ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം വെച്ചിട്ടുണ്ട്.

കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി തന്നെയും സുഹൃത്തിനെയും ഗുണ്ടകളുടെ നേതൃത്വത്തില്‍ എത്തി ആക്രമിച്ചുവെന്നാണ് ആല്‍വിന്‍ ആന്റണി പരാതിപ്പെട്ടിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിനെതിരെ ആല്‍വിന്‍ ആന്റണിയും നിര്‍മ്മാതാക്കളുടെ സംഘടനയും നേരിട്ട് ചെന്ന് ഡി.ജി.പിയെ കണ്ട് പരാതി നല്‍കുകയായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ആല്‍വിന്റെ വീടിന് നേരെ ആ ആക്രമണം ഉണ്ടായത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ സുഹൃത്തായ ഡോക്ടറെയും കുടുംബാംഗങ്ങളെയും ആക്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെ എറണാകുളം സൗത്ത് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വിശദീകരണം.

Comments are closed.