DCBOOKS
Malayalam News Literature Website

പ്രതി പൂവന്‍കോഴിയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും

കഥാകൃത്ത് ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന പ്രതി പൂവന്‍കോഴി എന്ന പുതിയ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ ഇന്നു പുറത്തിറങ്ങുന്നു. വൈകിട്ട് 6 മണിക്ക് നടന്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കുന്നത്.

നടി മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസാണ് പ്രതി പൂവന്‍കോഴി സംവിധാനം ചെയ്യുന്നത്. മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ഡിസംബര്‍ 20-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.