DCBOOKS
Malayalam News Literature Website

യുവരചന കഥ-കവിത മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രത്യേക വേദിയിൽ അവതരിപ്പിക്കാനുള്ള അവസരം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022- കഥ, കവിത എന്നിവയില്‍ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കായി രചനാമത്സരം നടത്തുന്നു. തിരഞ്ഞെടുക്കുന്ന കവിതകള്‍ കോഴിക്കോട് കടപ്പുറത്ത് 2022 ജനുവരി 20 മുതല്‍ 23 വരെ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രത്യേക വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും. രചനകള്‍ 2021 ഡിസംബര്‍ 20നകം info@keralalitfest.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.

നിബന്ധനകള്‍

  • മുമ്പ് ഒരു മാധ്യമം വഴിയും പ്രസിദ്ധീകരിക്കാത്ത കഥകളും കവിതകളുമാണ് മത്സരത്തിന് അയക്കേണ്ടത്.
  • രചനകള്‍ മലയാള ഭാഷയില്‍ ആയിരിക്കണം.
  • കവിത അഞ്ച് മിനിറ്റിനുള്ളിലും കഥ പതിനഞ്ച് മിനിറ്റിനുള്ളിലും അവതരിപ്പിക്കാന്‍ തക്ക ദൈര്‍ഘ്യമേ ആകാവൂ.
  • ഒരാളുടെ ഒരു രചന മാത്രമേ പരിഗണിക്കുകയുള്ളൂ.
  • പ്രായം തെളിയിക്കുന്ന രേഖകൂടി രചനയോടൊപ്പം അയക്കണം

കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ

Comments are closed.