DCBOOKS
Malayalam News Literature Website

റൊമില ഥാപ്പര്‍; ഉറച്ച നിലപാടുകള്‍കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയ ചരിത്രകാരി

ഉറച്ച നിലപാടുകള്‍കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയ റൊമില ഥാപ്പറിന്
ഇന്ന് തൊണ്ണൂറാം പിറന്നാള്‍.  റൊമില ഥാപ്പറുടെ ആദിമഇന്ത്യാ ചരിത്രം, സോമനാഥ-ഒരു ചരിത്രസംഭവത്തിന്റെ അനേക സ്വരങ്ങള്‍ ചരിത്രാവര്‍ത്തനം’, ‘ദേശീയവാദവും വിമതസ്വരങ്ങളും’ , എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസദ്ധീകരിച്ചിട്ടുണ്ട്.

ദി പെനിസുലാര്‍ ഹിസ്റ്ററി ഓഫ് ഏര്‍ലി ഇന്‍ഡ്യ: ഫ്രം ദി ഒറിജിന്‍സ് ടു എ.ഡി 1300 എന്ന കൃതിയുടെ മലയാളം വിവര്‍ത്തനമാണ് ആദിമ ഇന്ത്യാ ചരിത്രം.  പൗരാണിക ഇന്ത്യയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്കുമേല്‍ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യമാണ് റൊമില ഥാപ്പറുടെ ആദിമഇന്ത്യാ ചരിത്രം. വെറുമൊരു ദൂതകാല വിവരണമാകാതെ, വര്‍ത്തമാന-ഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട കൃതിയാണിത്. കാലാനുക്രമത്തില്‍ വസ്തുതകളെ വിവരിക്കുന്നുണ്ടെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥമൂല്യം നിലനില്ക്കുന്നത്. അന്ധവിശ്വാസങ്ങളാല്‍ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റൊമില ഥാപ്പര്‍ ഈ ഗ്രന്ഥത്തിലൂടെ.

‘ദി പാസ്റ്റ് ആന്‍ഡ് ദി പ്രസന്റ്’, ‘വോയ്‌സസ് ഓഫ് ഡിസ്സെന്റ്’ എന്നീ പുസ്തകങ്ങളുടെ പരിഭാഷയാണ് ‘ചരിത്രാവര്‍ത്തനം’, ‘ദേശീയവാദവും വിമതസ്വരങ്ങളും’ എന്നീ പേരുകളില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റൊമില ഥാപ്പറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.