DCBOOKS
Malayalam News Literature Website

മാര്‍ക് ട്വെയ്ന്‍; സമകാലികരും നിരൂപകരും ഏറെ വാഴ്ത്തിയ പ്രതിഭ

ടോം സോയറിന്റെയും ഹക്ക്ള്‍ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ജനപ്രിയ സാഹിത്യകാരന്‍ 

ടോം സോയറിന്റെയും ഹക്ക്ള്‍ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരന്‍ മാര്‍ക്ക് ട്വെയ്‌ന്റെ  ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും ഏറെ വാഴ്ത്തിയിട്ടുണ്ട്. അമേരിക്കന്‍ എഴുത്തുകാരനായ വില്യം ഫോക്‌നര്‍ മാര്‍ക് ട്വെയ്‌നെ ‘അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടെ പ്പടുന്ന കൃതികളാണ് മാര്‍ക് ട്വെയ്‌ന്റേത്. 

മാര്‍ക്ക് ട്വെയിന്റെ ഏറ്റവും പ്രശസ്തമായ കൃതികള്‍ അഡ്വെഞ്ചെര്‍സ് ഓഫ് ഹക്ക്ള്‍ബെറി ഫിന്‍, ദി അഡ്വെഞ്ചെഴ്‌സ് ഓഫ് ടോം സോയര്‍ എന്നിവയാണ്. തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നര്‍മ്മത്തിന്, മാര്‍ക് ട്വെയിന്‍ ഏറെ പ്രശസ്തനാണ്.

മാര്‍ക് ട്വെയ്ന്‍ (1835-1910)

1835-ല്‍ ജനിച്ചു. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. ‘യേല്‍’, ‘മിസൗറി’, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍നിന്ന് ബിരുദം നേടി. പ്രിന്റര്‍, മിസിസിപ്പി റിവര്‍ ബോട്ട് പൈലറ്റ്, ജേര്‍ണലിസ്റ്റ്, യാത്രാവിവരണ ഗ്രന്ഥകാരന്‍, പ്രസാധകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തരളചിത്തന്‍; എന്നാല്‍, എന്തിനെയും സംശയിക്കുകയും വിമര്‍ശനബുദ്ധിയോടെ നോക്കിക്കാണുകയും ചെയ്യുന്ന പ്രകൃതം. ‘നാഷണല്‍ ബുക്ക് അവാര്‍ഡ്’, ‘പുലിറ്റ്‌സര്‍ സമ്മാനം’ എന്നിവകള്‍ക്കര്‍ഹനായി. എഴുത്തിലൂടെ സമ്പന്നനായെങ്കിലും അവസാന നാളുകളില്‍ എല്ലാം നഷ്ടപ്പെടുകയും ജീവിക്കാന്‍ ലക്ചര്‍ ടൂറുകളെ ആശ്രയിക്കുകയും ചെയ്തു. 1860 കളില്‍ കുറച്ചുകാലം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു. കഥാകാരന്റെ വ്യക്തിജീവിതത്തെ സംബന്ധിച്ച് മറ്റു രേഖകളൊന്നും അവശേഷിക്കുന്നില്ല. സംസാരിക്കാന്‍ പഠിച്ച കാലം മുതല്‍ അദ്ദേഹം കഥാകാരനാണ്. നര്‍മ്മത്തിന്റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളും അവയുടെ അര്‍ത്ഥശൂന്യതകളുമാണ് അദ്ദേഹത്തിന്റെ കഥയുടെ ഇതിവൃത്തം; ഓരോ കഥയുടെ അവസാനവും മറ്റൊരു കഥയുടെ ആരംഭമായാണ് വായനക്കാരന് അനുഭവിക്കാന്‍ കഴിയുക. കഥാനുഭവത്തിന്റെ സമ്പന്നത ഒളിഞ്ഞിരിക്കുന്നത് വരികള്‍ക്കും വാക്കുകള്‍ക്കും ഇടയില്‍ അദ്ദേഹം വളരെ സൂക്ഷ്മതയോടെ കോറിയിടുന്ന വിരാമചിഹ്നങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്. എന്തുതന്നെയായാലും; ജീവിതത്തിലെ 75 വര്‍ഷങ്ങള്‍ അമേരിക്കന്‍ ചെറുകഥാ പ്രസ്ഥാനത്തിന് ഒട്ടും ചെറുതല്ലാത്ത സംഭാവനകള്‍ മാര്‍ക് ട്വെയ്ന്‍ നല്‍കി. അദ്ദേഹം ആരായിരുന്നു എന്നു വ്യക്തമാക്കാന്‍ അദ്ദേഹം രചിച്ച കഥകള്‍ മാത്രമാണ് ഇന്നവശേഷിക്കുന്നത്. The Adventures of Tow Sawyer, Adventures of Huckkeberry Finn എന്നിവയാണ് ഏറ്റവും പ്രശസ്തമായ കൃതികള്‍.

 മാര്‍ക് ട്വെയ്‌ന്റെ കൃതികള്‍ വായിക്കാം

Comments are closed.