DCBOOKS
Malayalam News Literature Website

പ്രകൃതിയ്ക്കായി ഒരു ദിവസം കാര്‍യാത്ര ഉപേക്ഷിക്കാം; ഇന്ന് ലോക കാര്‍മുക്ത ദിനം

സ്പെയിനിലെ ടൊലേഡൊ നഗരത്തിൽ അമേരിക്കക്കാരനായ എറിക് ബ്രിട്ടൻ 1994-ൽ നടത്തിയ ആഹ്വാനമാണ് ഈ ദിനാചരണ ത്തിലേക്ക് നയിച്ചത്

വര്‍ഷത്തില്‍ ഒരു ദിവസം കാറുകള്‍ ഉപയോഗിക്കാതെയുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതാണ് കാര്‍ രഹിത ദിനം. കാര്‍ ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതിന്റെ പ്രയോജനങ്ങള്‍ എടുത്തുകാണിക്കാനുള്ള ദിനമാണിത്. ഒരു ദിവസം തങ്ങളുടെ കാര്‍ ഉപേക്ഷിക്കാന്‍ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 22 ന് ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു.

വർഷത്തിൽ ഒരു ദിനം കാറുകളെ സ്വതന്ത്രമാക്കുകയും ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചോ സൈക്കിളിലേ കാൽനടയായോ യാത്രചെയ്യുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. പൊതുവാഹനങ്ങൾ ഉപയോഗിച്ചും സമീപസ്ഥലങ്ങളിലേക്ക് കാൽനടയായും യാത്ര ചെയ്യുന്നതും ഈ ദിനാചരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവരെയും ബോധവൽക്കരിക്കുന്നു.

സ്പെയിനിലെ ടൊലേഡൊ നഗരത്തിൽ അമേരിക്കക്കാരനായ എറിക് ബ്രിട്ടൻ 1994-ൽ നടത്തിയ ആഹ്വാനമാണ് ഈ ദിനാചരണ ത്തിലേക്ക് നയിച്ചത്. 1995-ൽ ഇംഗ്ലണ്ടിൽ കാർമുക്ത ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും സമ്മർദ്ദത്തിൽ നിന്നും മുക്തി നേടുന്നതിനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.

Comments are closed.