DCBOOKS
Malayalam News Literature Website

‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’; ഇ-കെ എല്‍ എഫ് സംവാദം ഇന്ന്

ഇ-കെ.എൽ.എഫ് ജൂൺ മാസ പ്രതിവാര സംവാദത്തിലെ അടുത്ത സെഷന്‍ ജൂണ്‍ 26ന് . ‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’ എന്ന വിഷയത്തില്‍ വൈകുന്നേരം 5.30ന് സംഘടിപ്പിക്കുന്ന സംവാദത്തില്‍ രേഖാരാജ്, ബി അരുന്ധതി, ബെന്യാമിൻ, ഡോ.വി. അബ്ദുൽ ലത്തീഫ് എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.

സ്ത്രീ ശരീരത്തെ ലൈംഗിക വസ്തുവായി ചരക്കുവല്ക്കരിക്കുന്ന പൊതുബോധത്തിന്റെ ദുരന്തമാണ് വീടിനകത്തും പുറത്തും സ്ത്രീ നേരിടുന്ന അരക്ഷിതാവസ്ഥ . പാട്രിയാർക്കലായ ശരീര ചിന്തയുടെ ആധിപത്യമുള്ള സമൂഹത്തിലാണ് സ്ത്രീധന പീഡനങ്ങളും മരണങ്ങളും തുടർച്ചയാവുന്നത്. പല കാലങ്ങളിൽ പല രീതിയിൽ സംവദിച്ചു കൊണ്ടിരിക്കുന്ന ആശയത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വൈജ്ഞാനിക വളർച്ചയുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണിവിടെ.

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും വരും ആഴ്ചകളിലും തുടരും.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.