DCBOOKS
Malayalam News Literature Website

ഇങ്ങനെ കുടിച്ചാല്‍ രോഗം വരില്ല തീര്‍ച്ച…!

ഇന്ന് ജൂണ്‍ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. യുവജനങ്ങളാണ് പലപ്പോഴും ലഹരിയുടെ കെണിയില്‍ വീഴുന്നത്. ജീവിതം പോലും വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെ കുറിച്ച് യുവജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് യഥാര്‍ത്ഥ കാരണം. കേവലം ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് അഥവാ രോഗംവരാതെ കുടിക്കാനുള്ള ‘ട്രിക്‌സ്’ പങ്കുവയ്ക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍. ബി. പത്മകുമാറിന്റെആരോഗ്യകരമായ മദ്യപാനം’ .  ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി /കറന്‍റ് പുസ്തകശാലകളിലൂടെയും പുസ്തകം സ്വന്തമാക്കാവുന്നതാണ്. പുസ്തകത്തിന്റെ ഇ-ബുക്കും വായനക്കാര്‍ക്ക് ലഭ്യമാണ്.

Dr B Padmakumar-Arogyakaramaya Madyapanamപരിപൂര്‍ണ്ണ മദ്യനിരോധനത്തിന് നിരവധി പ്രായോഗിക വെല്ലുവിളികളുണ്ട്. പ്രത്യേകിച്ചും മദ്യസല്‍ക്കാരങ്ങള്‍ തൊഴില്‍ ബന്ധങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയുമൊക്കെ അവിഭാജ്യഘടകമായി മാറിയ സാഹചര്യത്തില്‍. കൂടാതെ വ്യാജമദ്യം ഒഴുകാനുളള സാധ്യത, മയക്കുമരുന്നിന്റെയും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെയും വ്യാപനം, മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ തൊഴിലില്ലായ്മ, ഇവയെല്ലാം പരിഹരിക്കാന്‍ പ്രയാസമുളള പ്രായോഗികപ്രശ്‌നങ്ങളാണ്. ഇവിടെയാണ് റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംങ്ങ് അഥവാ ഉത്തരവാദിത്തബോധത്തോടെയുള്ള മദ്യപാനത്തിന്റെ പ്രസക്തി. മൂന്നു പതിറ്റാണ്ടായി ജനകീയോരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി. പത്മകുമാറിന്റ അനുഭവപരിചയം തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.