DCBOOKS
Malayalam News Literature Website

2016-ല്‍ ഡി സി നോവല്‍ പുരസ്‌കാരം നേടിയ സോണിയ റഫീക്കിന്റെ പുസ്തകങ്ങള്‍!

2016-ല്‍ ഡി സി നോവല്‍ പുരസ്‌കാരം നേടിയ ഹെര്‍ബേറിയം എന്ന കൃതിയിലൂടെ വായനക്കാരുടെ  ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരിയാണ് സോണിയ റഫീക്ക്. ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന രചനകളാണ് സോണിയയുടേത്.

മനുഷ്യബന്ധങ്ങളിൽ സമീപകാലത്ത് സംഭവിച്ച സങ്കീര്‍ണ്ണവും ശിഥിലവുമായ സംഘര്‍ഷങ്ങളുടെ അടയാളപ്പെടുത്തലുകള്‍ സോണിയയുടെ രചനകളില്‍കാണാം. വൈകാരികവും വൈയക്തികവുമായ നാനാതരം അനുഭവങ്ങള്‍ക്കുമീതെ തീക്കനംകൊണ്ടുളള ചുളിവുനീര്‍ത്തലുകളാണ് മിക്ക കഥകളും. സോണിയ റഫീക്കിന്‍റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി കറന്‍റ് പുസ്തകശാലകളിലൂടെയും സ്വന്തമാക്കാം.

പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.