DCBOOKS
Malayalam News Literature Website

‘പുറ്റ് ‘ നോവൽ, ഇ-ബുക്ക് പ്രകാശനം ഇന്ന്; വിനോയ് തോമസ് സംസാരിക്കുന്നു

ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച പുതിയ നോവൽ പുറ്റിന്റെ ഇ-ബുക്ക് പ്രകാശനം എഴുത്തുകാരൻ ബെന്യാമിൻ നിർവഹിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് ബെന്യാമിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇ ബുക്ക്‌ പ്രകാശനം ചെയ്യുന്നത്. മലയാളത്തിൽ ഇതാദ്യമായാണ് ഇ ബുക്ക്‌ ആദ്യം ലഭ്യമാക്കുന്നത്. പ്രകാശനത്തിന് മുന്നോടിയായി വിനോയ് തോമസ് വായനക്കാരോട് സംസാരിക്കുന്നു.

വിനോയ് തോമസിന്റെ വാക്കുകളിൽ നിന്ന്

പ്രിയപ്പെട്ടവരേ , മനുഷ്യരാശി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ഒരു അപകട ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. പക്ഷെ നമുക്കറിയാം നമ്മുടെ സർഗാത്മകമായ കഴിവുകൾ കൊണ്ട്, മനുഷ്യന്റെ സർഗശേഷി കൊണ്ട് ഈ വലിയ അപകട ഘട്ടത്തെ നമ്മൾ തരണം ചെയ്യുമെന്നത് തീർച്ചയാണ്. നാം ഓരോരുത്തരും നമ്മുടെ സർഗാത്മകമായ കഴിവുകൾ ഈ പ്രതിസന്ധി ഘട്ടത്തിൽ ഉപയോഗിക്കുക, പോസറ്റീവ് ആയി ഇതിനെ മറികടക്കുക തന്നെയാണ് നമ്മൾ ചെയ്യേണ്ടത്. മലയാളത്തിലെ വായനക്കാർക്കായി ഡിസി ബുക്സ് നമ്മുടെ പ്രിയപ്പെട്ട സാഹിത്യ കൃതികൾ ഇ-ബുക്ക് രൂപത്തിൽ ഈ സമയത്തിന് അനുയോജ്യമായ രീതിയിൽ വായനക്കാരിലേക്ക് എത്തിക്കുകയാണ്. എന്റെ പുതിയ നോവലായ ‘പുറ്റ് ‘ഇ-ബുക്ക് രൂപത്തിൽ പുറത്തിറങ്ങുകയാണ്. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരൻ ശ്രീ ബെന്യാമിൻ ഇന്ന് വൈകുന്നേരം നാലു മണിക്ക് പുറ്റ് നോവലിന്റെ ഇ-ബുക്ക് പ്രകാശനം നിർവഹിക്കും

'പുറ്റ് ' നോവൽ, ഇ-ബുക്ക് പ്രകാശനം ഇന്ന്; വിനോയ് തോമസ് സംസാരിക്കുന്നു

'പുറ്റ് ' നോവൽ, ഇ-ബുക്ക് പ്രകാശനം ഇന്ന്; വിനോയ് തോമസ് സംസാരിക്കുന്നു

Posted by DC Books on Thursday, April 2, 2020

Comments are closed.