DCBOOKS
Malayalam News Literature Website

ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ!

How to Make Hand Sanitizer—How to Make Hand Sanitizer With Alcohol ...

🧴ഹാൻഡ് സാനിറ്റൈസർ – ശ്രദ്ധിക്കേണ്ടവ🧴

⭐കടകളിൽ നിന്നു വാങ്ങുന്ന സാനിറ്റൈസറുകൾ നിർദ്ദിഷ്ട ഗുണനിലവാരം ഉള്ളതാണോ എന്ന് ശ്രദ്ധിക്കണം. ദൗർലഭ്യം മുതലെടുത്ത് വ്യാജ സാനിറ്റൈസറുകൾ മാർക്കറ്റിൽ എത്താൻ സാധ്യതയുണ്ട്. സംശയം തോന്നിയാൽ ഉപയോഗിക്കരുത്.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പരിഭാഷ.

👉🏼 സാനിറ്റയ്‌സറിലെ ആൽക്കഹോൾ കൈകൾ വരണ്ടതാക്കുകയും നീറ്റൽ ഉണ്ടാക്കുകയും ചെയ്യുമോ?

🧴ഇന്ന് കിട്ടുന്ന മിക്ക സാനിറ്റൈസറുകളിലും കൈകൾ മുദുലമാക്കാൻ ഉള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു . പുതിയ പഠനങ്ങളിൽ കാണുന്നത് സ്ഥിരമായിസോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നവരിലാണ് കൈകൾ കൂടുതൽ വരണ്ടത് ആവുന്നത് എന്നതാണ്. കൈകളിൽ ചെറിയ മുറിവുകളും പരിക്കുകളും ഉണ്ടെങ്കിൽ നീറ്റൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഭാഗം വാട്ടർപ്രൂഫ് പ്ലാസ്റ്റർ കൊണ്ട് കവർ ചെയ്ത് വെക്കണം.

👉🏼 സാനിറ്റൈസർ അലർജി ഉണ്ടാക്കുമോ?

🧴സാനിറ്റൈസർ അലർജി വളരെ അപൂർവ്വമായി മാത്രമേ കണ്ടു വരുന്നുള്ളു.

👉🏼 സാനിറ്റൈസർ  കുറച്ചു തവണ ഉപയോഗിച്ച ശേഷം കൈകൾ കഴുകണോ ?

🧴നാലഞ്ച് തവണ ഉപയോഗിച്ച ശേഷം കൈകൾ കഴുകണം എന്നത് ഒരു മിഥ്യാധാരണയാണ്. വ്യക്തി താൽപര്യം മാറ്റി നിർത്തിയാൽ ഈ പറയുന്നതിൽ  യാതൊരുശാസ്ത്രീയ അടിത്തറയുമില്ല

👉🏼രോഗികളോ ജീവനക്കാരോ സാനിറ്റൈസർ കുടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകുമോ ?

🧴യു എസിലും യു കെ യിലും
രോഗികൾ ഹാൻഡ്  സാനിറ്റൈസർ  കുടിച്ചതായി റിപ്പോർട്ടുകളുണ്ട്. ഉയർന്നതോതിലുള്ള സാനിറ്റൈസർ ഉപഭോഗം ഇത്തരമൊരു പ്രശ്നത്തിനുള്ള ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും അപകട സാധ്യത ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ സാനിറ്റൈസർ ക്രമീകരിക്കുകയാണ് നമുക്ക് ചെയ്യാൻ സാധിക്കുക. ജീവനക്കാർക്ക് മാത്രമായി സാനിറ്റൈസർ ഇഷ്യു ചെയ്യുക. അലക്ഷ്യമായി വെക്കാതിരിക്കുക, ചുമരുകളിലും മറ്റും പൂട്ടുകളുള്ള ചെറിയ കൂടുകളിൽ സാനിറ്റൈസർ ഡിസ്പെൻസർ നിറച്ചു വയ്ക്കുക , ഇത്തരത്തിൽ ശരിയായ രീതിയിൽ ഇടം ഉറപ്പു വരുത്തിയാൽ തന്നെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും.

👉🏼ആരോഗ്യ ജീവനക്കാർ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ആൽക്കഹോൾ കാരണം എന്തെങ്കിലും ദൂഷ്യവശങ്ങൾ ഉണ്ടാകാറുണ്ടോ ?

🧴അത്തരത്തിൽ ഇതുവരെ തെളിവുകൾ ഒന്നും ലഭ്യമല്ല . സാനിറ്റൈസർ ഉപയോഗ ശേഷം
രക്തത്തിൽ ആൽക്കഹോളിന്റെ അംശം  കണ്ടെത്തിയതായി പഠനങ്ങൾ നിലവിലില്ല.

👉🏼എഥനോൾ ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന കാരണത്താൽ ചില രാജ്യങ്ങളിൽ ഇത് നിരോധിച്ചിരുന്നു അതിനെപ്പറ്റി !

🧴പുതിയ പഠനങ്ങൾ അനുസരിച്ച് എഥനോൾ, ഐസോ പ്രൊപ്പൽ ആൽക്കഹോൾ എന്നിവ സാനിറ്റൈസർ ആയി ഉപയോഗിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. രോഗികളുടെ സുരക്ഷയെ മുൻനിർത്തി ആഗോള ആരോഗ്യസുരക്ഷാ പരിപാടിയുടെ ഭാഗമായി പ്രത്യേക പഠനങ്ങൾ തന്നെ ഇതിനായി നടത്തിയിരുന്നു. ആ കൂട്ടത്തിൽ ആണ് ആൽക്കഹോൾ ശ്വസിക്കുന്നതിലെ ചെറുതെങ്കിലും ആയ അപകടസാധ്യത പഠനവിധേയമാക്കിയത്. എന്നാൽ സാനിറ്റൈസർ ഉപയോഗത്തിന് ആനുപാതികമായി രക്തത്തിലെ  ആൽക്കഹോൾ അളവിൽ മാറ്റം ഉണ്ടാക്കാനും  മാത്രം ആൽക്കഹോൾ ശ്വസിക്കുന്നില്ല.

👉🏼ആൽക്കഹോൾ  സാനിറ്റൈസർ ന്റെ തീ പിടിത്ത സാധ്യത   എങ്ങനെയാണ് ? അത് ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം ?

🔥അമിത ഭീതി ആവശ്യമില്ല, നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി.
എല്ലാത്തരം ആൽക്കഹോൾ അടങ്ങിയ പദാർത്ഥങ്ങളും തീപിടിത്ത സാധ്യതയുള്ളതാണ്. അതിനാൽ തന്നെ അവ ചൂട് കൂടിയ സ്ഥലങ്ങളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും മാറ്റി വെക്കേണ്ടത്അത്യന്താപേക്ഷിതമാണ്. നിർമ്മിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും കാലാവധി കഴിഞ്ഞവ നിർമാർജനം ചെയ്യുമ്പോഴും അപകടസാധ്യത ഉണ്ടാകാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക . സാനിറ്റൈസർ കയ്യിൽ ഉണങ്ങിപ്പിടിച്ച ശേഷം ജോലികളിൽ ഏർപ്പെട്ടാൽ പ്രശ്‌നം ഒന്നുമില്ല.

🧴 സംഭരണം

🔻നിലവിൽ സ്റ്റോക്കുള്ളതിന്റെ അളവ് എഴുതി സൂക്ഷിക്കണം .

🔻നിർമ്മാണവും സംഭരണവുമെല്ലാം എ.സി റൂമിൽ ആവുന്നതാണ് ഉത്തമം .

🔻അടുത്ത് തീപിടിക്കാനുള്ള സാഹചര്യം പാടില്ല. പുകവലിയും പാടില്ല. ചെറിയ സംഭരണശാലകളിലും മറ്റും 50 ലിറ്ററിൽ കൂടുതൽ സൂക്ഷിക്കരുത്എന്നതാണ് WHO നിഷ്കർഷിക്കുന്നത് .

🔻ചെറിയ കുപ്പികളിലും ഡിസ്പെൻസറുകളിലും മറ്റും പകരുമ്പോൾ തുണികൾ പോലെ  എളുപ്പം തീപിടിക്കുന്ന സാമഗ്രികളിൽ മറിഞ്ഞു വീഴാതെ ശ്രദ്ധിക്കണം.

🔻വാഹനങ്ങളിൽ തുളുമ്പി പോകാതെ ശ്രദ്ധിക്കണം. ചെറിയ ഡിസ്പെൻസറുകളും തണുത്ത ഇടങ്ങളിൽ വേണം സൂക്ഷിക്കാൻ. മൂടി കൃത്യമായി അടച്ചു സൂക്ഷിക്കണം.

🔻ഉപയോഗിച്ചു തീർന്ന ശേഷം ഉള്ള ഡിസ്പെൻസറുകളും തണുത്ത സ്ഥലങ്ങളിൽ വയ് ക്കണം. ഉപയോഗശേഷം ധാരാളം വെള്ളം ഉപയോഗിച്ച് കുപ്പികൾ കഴുകുന്നതാണ് നല്ലത്, അതിനുശേഷം ഉപയോഗത്തിന് എടുക്കാവുന്നതാണ്.

🧴സാനിറ്റൈസർ ഡിസ്പെൻസർ എവിടെ വെക്കണം ?

🔥തീപിടിത്ത സാധ്യത ഇല്ലാത്ത ഇടങ്ങളിൽ വേണം വയ്ക്കാൻ .ഗ്യാസ് , സ്റ്റൗ, സ്വിച്ച് എന്നിവയുടെ അടുത്തു വെക്കാൻ പാടില്ല.

🔥 ഡിസ്പെൻസറിന്റെ  കീഴിൽ  കാർപ്പറ്റ് പാടില്ല.

🔥രോഗികളും കൂട്ടിരിപ്പുകാരും അറിയാൻ എവിടെയാണ് ഡിസ്പെൻസറുകൾ ഉള്ളത് എന്ന നിർദേശം രോഗികൾക്ക് നൽകണം.

🔥കൂടുതൽ ഉപയോഗിക്കരുത് എന്ന നിർദ്ദേശം വേണം.

🔥തുളുമ്പി പോകാൻ ഉള്ള സാധ്യതയും തീപിടുത്ത സാധ്യതയും മുന്നറിയിപ്പായി നൽകണം

🧴 അഥവാ തുളുമ്പി പോയാൽ

🔺തീപിടുത്ത / അപകടസാധ്യതകൾ ഉള്ള വസ്തുക്കൾ അടുത്തുനിന്നും മാറ്റുകയും വായുസഞ്ചാരം ഉള്ളതാക്കി  മാറ്റുകയുംവേണം.
🔺തുളുമ്പിയതിനു മുകളിൽ വെള്ളം ഉപയോഗിച്ച് തളിച്ച ശേഷം ഉണങ്ങിയ മണൽ പൊടി യോ അറക്കപ്പൊടിയോ ഉപയോഗിച്ച് തുടച്ചെടുക്കുക.ശേഷം അടച്ചുറപ്പുള്ള പാത്രത്തിൽ നിറക്കുക.

🔺ഈ പാത്രം ധാരാളം വെള്ളം ഉപയോഗിച്ചു കഴുകി ഉണക്കുക.

എഴുതിയത് ഡോ: നീതു ചന്ദ്രൻ
ഇൻഫോ ക്ലിനിക്

Comments are closed.