DCBOOKS
Malayalam News Literature Website

ഫഹദ് ഫാസിലും വിജയ് സേതുപതിയും; സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍

ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് സേതുപതി ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സമാന്ത അക്കിനേനി, രമ്യ കൃഷ്ണന്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകന്‍ മിഷ്‌കിനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

വിജയ് സേതുപതി അവതരിപ്പിക്കുന്ന ശില്പ എന്ന കഥാപാത്രത്തിന്റെ ശബ്ദവിവരണത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും ഈ ചിത്രമെന്നാണ് സൂചന.

ത്യാഗരാജന്‍ കാമരാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 29ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.