DCBOOKS
Malayalam News Literature Website

തിരുനല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം അസീം താന്നിമൂടിന്

തിരുവനന്തപുരം: നാലാമത് തിരുനല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അസീം താന്നിമൂടിന്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച കാണാതായ വാക്കുകള്‍ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

മലയാള കവിതയിലെ വേറിട്ട ശബ്ദമായ അസീം താന്നിമൂടിന്റെ, 1991 മുതല്‍ 2002 വരെ വിവിധ ആനുകാലികങ്ങളില്‍ വന്ന എഴുപതോളം കവിതകളുടെ സമാഹാരമാണ് കാണാതായ വാക്കുകള്‍. വൈലോപ്പിള്ളി പുരസ്‌കാരം, വി.റ്റി കുമാരന്‍ മാസ്റ്റര്‍ പുരസ്‌കാരം, തൃശ്ശൂര്‍ കേരളവര്‍മ്മ കോളെജ് സുവര്‍ണ്ണ ജൂബിലി കവിതാ പുരസ്‌കാരം, അങ്കണം കവിതാമത്സര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Comments are closed.