DCBOOKS
Malayalam News Literature Website

തിരുവനന്തപുരം, തിരുവല്ല ഡിസി ബുക്‌സ്റ്റോറുകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു

 

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം, തിരുവല്ല ഡിസി ബുക്‌സ്റ്റോറുകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ബുക്‌സ്‌റ്റോര്‍ പ്രവര്‍ത്തിക്കും.

ഇംഗ്ലീഷ് മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം കൃതികള്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗത്തിലുള്ള ഏറ്റവും പുതിയ പുസ്തകങ്ങളും കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും തിരുവനന്തപുരം, തിരുവല്ല ഡിസി ബുക്‌സ്റ്റോറുകളില്‍ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9947055000, 9946109661

Comments are closed.