DCBOOKS
Malayalam News Literature Website

സാഹിത്യകാരൻ ത്യാഗരാജൻ ചാളക്കടവ് അന്തരിച്ചു

ഡി സി ബുക്സ് കാഞ്ഞങ്ങാട് ശാഖാ മാനേജരും , സാഹിത്യകാരനുമായ ത്യാഗരാജൻ ചാളക്കടവ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വൈകീട്ട് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ. തിങ്കൾ രാവിലെ ഒൻപതിന് ചാളക്കടവിലെ മടിക്കൈ കലാവേദി പരസരത്ത് പൊതുദർശനത്തിന് വെക്കും. സംസ്‌ക്കാരം രാവിലെ 11ന്.

യു വി കൃഷ്ണൻ ആചാരിയുടെയും ലക്ഷ്‌മിയുടെയും മകനായാണ് ജനനം. ഗവ ഹൈസ്‌കൂൾ മടിക്കൈ, കാഞ്ഞങ്ങാട് നെഹ്രു കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. ജന്തുശാസ്‌ത്രത്തിൽ ബിരുദം. തലയോലപ്പറമ്പ് ‘മുദ്ര’യുടെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം, അറ്റ്ല‌സ്‌‌‌‌‌‌ കൈരളി കവിതാപുരസ്‌കാരം, മുംബൈ ‘ജ്വാല’യുടെ എം പി നാരായണപിള്ള കഥാപുരസ്‌കാരം, യുവധാരാ-യുവകലാസാഹിതി പുരസ്‌കാരങ്ങൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

പകൽ ഗാമി (2006, പൂർണ്ണ, ശരീരസമേതം (2009, കറന്റ് ബുക്‌സ്), അനന്തരാമായണം (2010, ഇൻസൈറ്റ്), മാറ്റച്ചുരിക (2011, പുസ്തകഭവൻ ചെറുപുഴ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മുകേഷ്, രേഖ, ചിത്ര.

Comments are closed.