DCBOOKS
Malayalam News Literature Website
Rush Hour 2

സ്‌പെയ്‌സസ് ഫെസ്റ്റ് 2021 ജൂലൈ 8 മുതല്‍

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് ജൂലൈ 8ന് തുടക്കമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ 8 മുതല്‍ 31 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 7 മുതല്‍ 9 മണി വരെ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ റൊമില ഥാപ്പര്‍, ജയറാം രമേശ്, ആര്‍ക്കിടെക്റ്റ് കെ.ടി രവീന്ദ്രന്‍, വി.ശ്രീറാം, പി.കെ. രാജശേഖരന്‍, കെ.ജെ. സോഹന്‍, എസ് ഗോപാലകൃഷ്ണന്‍, ക്യാപ്റ്റന്‍ രമേശ് ബാബു, ആര്‍ക്കിടെക്റ്റ് ശരത് സുന്ദര്‍, ബോണി തോമസ്, വി.വി. ഹരിദാസ്, ഡോ. ബീന തരകന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

 

Comments are closed.