DCBOOKS
Malayalam News Literature Website

ബഷീർ എല്ലാ കാലത്തും മനുഷ്യ പക്ഷത്ത് നിന്ന എഴുത്തുകാരന്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്‌

ബഷീര്‍ എല്ലാ കാലത്തും മനുഷ്യ പക്ഷത്ത് നിന്ന എഴുത്തുകാരനെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന ബഷീർ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യന്റെ നന്മക്ക് വേണ്ടിയായിരുന്നു ബഷീര്‍ എഴുതിയിരുന്നത്. എന്നെപ്പോലെയുള്ള സമൂഹിക പ്രവര്‍ത്തകര്‍ക്ക് ബഷീറിന്റെ കൃതികള്‍ എന്നും വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു.

ബഷീര്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കാര്യങ്ങള്‍ ഇന്ന് ഈ ലോകത്ത് പ്രസക്തമാവുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കുന്നുവെന്നും കുറേ കാലത്തിന് ശേഷം ബഷീറിന്റെ പുസ്തകങ്ങള്‍ വീണ്ടും വായിക്കാന്‍ അവസരമുണ്ടായത് ഈ കോവിഡ് കാലത്താണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി, എം.കെ രാഘവന്‍ എം.പി, അനീസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.