DCBOOKS
Malayalam News Literature Website

‘ഡീഗോ അര്‍മാന്റോ മറഡോണ’; മറഡോണയെക്കുറിച്ച് ലോകം അറിയാത്ത സത്യങ്ങള്‍: ബോബി ചെമ്മണ്ണൂര്‍

‘ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ സുവിശേഷം (അദ്ധ്യായം: 111)’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തൃശൂരില്‍ നടന്ന പ്രകാശന ചടങ്ങില്‍ ബോബി ചെമ്മണ്ണൂരില്‍ നിന്നും ഐ.എം വിജയന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

‘മറഡോണ’ ലോകത്ത് നുണ പറയാന്‍ അറിയാത്ത വ്യക്തിയായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍. മറഡോണയെക്കുറിച്ച് ലോകം അറിയാത്ത പല സത്യങ്ങളും പുസ്തകത്തിലുണ്ടെന്നും പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇതൊരു സുവിശേഷമാണ്. ഫുട്‌ബോളിന്റെ ദൈവപുത്രനായ മറഡോണയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ പറയുന്ന സുവിശേഷം. ഈ സുവിശേഷത്തിലൂടെ മറഡോണയുടെ ജീവിതകഥ ചുരുളഴിയുന്നു. നമ്മൾ കേട്ടതും കേൾക്കാത്തതുമായ മറഡോണയുടെ ജീവിതത്തിലെ സന്തോഷഭരിതവും സംഘർഷബരിതവുമായ മുഹൂർത്തങ്ങൾ. മറഡോണയെ കേരളത്തിലെ ഫുഡ്ബോൾ പ്രേമികൾക്കായി ഇവിടെയെത്തിച്ച മറഡോണയുടെ സഹചാരിയായ ബോബി ചെമ്മണ്ണൂർ അത് പറഞ്ഞപ്പോൾ ആ സുവിശേഷങ്ങൾ പകർത്തിയെടുത്തത് പ്രശസ്ത ചിത്രകാരനും കഥാകാരനുമായ ബോണി തോമസ്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.