DCBOOKS
Malayalam News Literature Website

എസ്. ഹരീഷിന്റെ പുതിയ നോവല്‍ “ആഗസ്റ്റ് 17” ;കവര്‍ചിത്രം പ്രകാശനം ചെയ്തു

“മീശ”യ്ക്ക് ശേഷം എസ്. ഹരീഷ് എഴുതിയ പുതിയ നോവല്‍ “ആഗസ്റ്റ് 17” ന്റെ  കവര്‍ചിത്രം എം. മുകുന്ദന്‍, സക്കറിയ, സച്ചിദാനന്ദന്‍ എന്നിവര്‍ ചേർന്ന് ഓണ്‍ലൈനായി പ്രകാശനം ചെയ്തു.

എസ്. ഹരീഷിന്റെ പുതിയ നോവല്‍ മലയാള എഴുത്തില്‍ ഒരു പക്ഷെ ആദ്യമായി കേരളത്തിന് ഒരു മറുചരിത്രം സൃഷ്ടിക്കുകയാണെന്ന് കവര്‍ചിത്രം പങ്കുവെച്ച്‌കൊണ്ട് സക്കറിയ കുറിച്ചു.

പുസ്തകത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് സച്ചിദാനന്ദന്‍ കവര്‍ച്ചിത്രം പോസ്റ്റ് ചെയ്തത്.

നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിൻറേയും പ്രതിചരിത്രമാണ് (alternate history) ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.