DCBOOKS
Malayalam News Literature Website

പുന്നപ്ര വയലാറും കേരളചരിത്രവും

പുന്നപ്ര വയലാര്‍ കേരളചരിത്രത്തിലെ ഒരു ഐതിഹാസിക സമരമാണ്. ഇത് സംബന്ധിച്ച് പല വസ്തുതകളും സിദ്ധാന്തങ്ങളും പലരും പലപ്പോഴായി പല കാഴ്ചപ്പാടുകളില്‍ക്കൂടി Textഅവതരിപ്പിച്ചിട്ടുണ്ട്.

പുന്നപ്ര വയലാര്‍ സമരത്തോടനുബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ചില പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിലാണ് ഞാന്‍ ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. ഈ സമരത്തിന്റെ രാഷ്ട്രീയസാമൂ
ഹിക സാമ്പത്തിക പശ്ചാത്തലമെന്തായിരുന്നു? പുന്നപ്ര വയലാറിലെ ദുരന്തനാടകം ഒഴിവാക്കാമായിരുന്നോ? കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വവും അണികളും ഈ സമരത്തില്‍ വഹിച്ച പങ്കെന്ത്? സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ സര്‍ സി. പി. ക്ക് തെറ്റു പറ്റിയോ? ഈ സമരത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ മഹാരാജാവിന് ഒരു പങ്കുമില്ലേ? പുന്നപ്ര വയലാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി
രുന്നോ? ഈ സമരവും ‘സ്വതന്ത്രതിരുവിതാംകൂര്‍’ വാദവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ത്യയുടെ ശിഥിലീകരണത്തിനു തടസ്സം സൃഷ്ടിച്ച് തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയ
നില്‍ ചേര്‍ക്കാനുള്ള വഴിയൊരുക്കിയത് ഈ സമരമാണോ? വിവാദപരമായ’അമേരിക്കന്‍ മോഡല്‍’ ഭരണഘടന പ്രജായത്ത ഭരണ സമ്പ്രദായത്തിന്റെ നിഷേധമായിരുന്നോ? പുന്നപ്ര വയലാര്‍ സമരം കേരളചരിത്രത്തില്‍ എത്രത്തോളം സ്വാധീനത ചെലുത്തി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണാനാണ് ഈ കൃതിയില്‍ ശ്രമിച്ചിട്ടുള്ളത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.