DCBOOKS
Malayalam News Literature Website

‘കുഞ്ഞനായി’ ഷാരൂഖ് ഖാന്‍

വെള്ളിത്തിരയില്‍ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് കിംഗ് ഖാന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലിന്റെ ടീസറെത്തി. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ടീസറാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ കിംഗ് ഖാന്‍ കുള്ളനായാണ് എത്തുന്നത്. ചിത്രത്തലെ ഖാന്റെ കുഞ്ഞന്‍ വേഷം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് നായികമാര്‍. 2012 ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖിനൊപ്പം കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നു. സിനിമ ഡിസംബര്‍ 21 ന് റിലീസ് ചെയ്യും.

Comments are closed.