DCBOOKS
Malayalam News Literature Website

പാകിസ്ഥാന് തിരിച്ചടി; ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു

പുതുവര്‍ഷത്തില്‍ പാകിസ്ഥാന് തിരിച്ചടി. പാകിസ്ഥാനുള്ള ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡികളാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ വ്യക്തമാക്കി.

ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്ഥാന്‍ നിഷ്‌ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തിയാണ് യു.എസിനെ കടുത്ത നടപടിയിലേക്ക് നയിച്ചത്. ഭീകരവിരുദ്ധ പോരാട്ടത്തോട് വിമുഖത കാട്ടുന്ന പാകിസ്ഥാനെ ട്രംപ് ഭരണകൂടം നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കാബൂളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്കക്കാരെല്ലാം മണ്ടന്മാരാണെന്നാണ് പാകിസ്ഥാന്റെ വിചാരം. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ പോരാട്ടം നടത്തുമ്പോള്‍ തങ്ങളുടെ മണ്ണില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. അതിനാല്‍ തന്നെ ഈ മണ്ടത്തരം അവസാനിപ്പിക്കുകയാണെന്നും ട്രംപ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

 

Comments are closed.