DCBOOKS
Malayalam News Literature Website

SBI ല്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഡിസംബര്‍ 31 നുശേഷം അസാധുവാകും

സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഡിസംബര്‍ 31 നുശേഷം അസാധുവാകും. നേരത്തെ സെപ്റ്റംബര്‍ 30 ആയിരുന്നു ചെക്കുബുക്കുകളുടെ കാലാവധി. പിന്നീട് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിനല്‍കുന്നത്.

അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്കുബുക്കുകള്‍ ബാങ്കുകള്‍ അയച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്തവര്‍ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. എടിഎം, എസ്ബിഐയുടെ മൊബൈല്‍ ആപ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴിയും ചെക്ക് ബുക്കിന് അപേക്ഷിക്കാനാകും.

പുതുക്കിയ ഐഎഫ്എസ് സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. അതേസമയം മുംബൈ, ന്യൂഡല്‍ഹി, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പട്‌ന, അഹമ്മദാബാദ്, ഭോപ്പാല്‍, അമരാവതി, ചണ്ഡിഗഡ്, ജെയ്പുര്‍, തിരുവനന്തപുരം, ലക്‌നൗ എന്നീ പ്രധാന നഗരങ്ങളിലുള്ള എസ്ബിഐ ശാഖകളുടെ പേരും ഐഎഫ്എസ് സി കോഡും മാറിയിട്ടുണ്ട്. ഈ ശാഖകളില്‍ അക്കൗണ്ടുള്ളവരും പുതിയ ചെക്കുബുക്ക് വാങ്ങേണ്ടതാണ്.

Comments are closed.