DCBOOKS
Malayalam News Literature Website

സംഘടിത; ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനവും 10-ാം വാര്‍ഷികാഘോഷവും നാളെ

Urvashi Butalia
Urvashi Butalia

അന്വേഷി പ്രസിദ്ധീകരണം സംഘടിതയുടെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനവും 10-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ രണ്ടാം തീയ്യതി വൈകുന്നേരം 5 മണിക്ക് നടക്കും. ഓണ്‍ലൈനായി നടക്കുന്ന പരിപാടികള്‍ ഉര്‍വ്വശി ഭുട്ടാലിയ ഉദ്ഘാടനം ചെയ്യും.

ഉര്‍വ്വശി ഭുട്ടാലിയ- റിതു മോനോന്‍ കൂട്ടുകെട്ടിലാണ് ഇന്ത്യയില്‍ സ്ത്രീപക്ഷപ്രസാധനത്തിന് തുടക്കം കുറിക്കപ്പെട്ടത്. സ്ത്രീജീവിതങ്ങളുടെ അറിവുകളെ അടയാളപ്പെടുത്തുകയും സ്ത്രീകളുടെ ശബ്ദം അച്ചടിയിലൂടെ കേള്‍പ്പിക്കുകയും സ്ത്രീ എഴുത്തുകാര്‍ക്കും പണ്ഡിതര്‍ക്കും പ്രസിദ്ധീകരണത്തിന് വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യതോതടെയായിരുന്നു 1984ല്‍ ദില്ലി ആസ്ഥാനമായി ‘കാളി ഫര്‍ വിമന്‍’ പ്രസാധനം ആരംഭിച്ചത്. 2003ല്‍ ഉര്‍വ്വശി ഭുട്ടാലിയ സ്വന്തമായി ‘സുബാന്‍’ എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ത്യാവിഭജനകാലത്ത് സ്ത്രീകളനുഭവിക്കേണ്ടി വന്ന ഹിംസയെ അഭിമുഖങ്ങളിലൂടെ ചിത്രീകരിച്ച, നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ, ‘ദി അദര്‍ സൈഡ് ഓഫ് സൈലന്‍സ്’ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്മശ്രീ ജേതാവുമാണ് ഉര്‍വ്വശി.

Comments are closed.