DCBOOKS
Malayalam News Literature Website

ഗാന്ധിജിയെയും, ചരിത്രത്തെയും വായിക്കാന്‍ ഇതാ 8 കൃതികള്‍

നാളെ ഒക്ടോബര്‍ 2, ഗാന്ധിജയന്തി. രാഷ്ട്രപിതാവിനെക്കുറിച്ചുള്ള ഓരോ പുസ്തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരാറുള്ളത് നിരവധി പുതിയ അറിവുകളാണ്. സ്വാതന്ത്ര്യസമരസേനാനി, മനുഷ്യസ്‌നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണകോണിലൂടെയും നോക്കിക്കാണുന്ന പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി ഉണ്ടായിട്ടുണ്ട്.

നേരിട്ടോ അല്ലാതെയോ ഈ ചിത്രങ്ങള്‍ നമുക്ക് പറഞ്ഞുതരുന്ന 8 കൃതികളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസം (ഒക്ടോബര്‍ 1, 2, 3 തീയ്യതികളില്‍ ) ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഈ ആനുകൂല്യം ലഭ്യമാകും.

ഗാന്ധി ഒരന്വേഷണം രണ്ടാം ഭാഗം, എം ഗംഗാധരന്‍ സത്യവും അഹിംസയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കിയ ഒരാള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാന്‍ സാധിച്ചതെങ്ങനെ എന്നു കാണിച്ചു തരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. പറയുന്നതുപോലെ പ്രവര്‍ ത്തിക്കുക എന്നതിനേക്കാള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അതിനെക്കുറിച്ചുള്ള ചിന്തകളോടൊപ്പം പറയുക എന്നതായി രുന്നു ഗാന്ധിജിയുടെ സവിശേഷത എന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു ഗ്രന്ഥകാരന്‍.

ഇന്ത്യ ഗാന്ധിക്കു ശേഷം, രാമചന്ദ്ര ഗുഹ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയല്‍ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില്‍ അദ്ദേഹം വിവരിക്കുമ്പോള്‍ വായന ക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭ വമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യ പൂര്‍വ്വമായ രചന.

ഇന്ത്യാ ചരിത്രം, എ ശ്രീധരമേനോന്‍ ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങൾ, സ്വാതന്ത്രസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്രപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെ വരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.

ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, മനു എസ് പിള്ള ഒരു പിടി ചരിത്ര പുസ്തകങ്ങള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില്‍ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ് പിള്ളയുടെ പുസ്തകമാണ് ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും. ഇന്ത്യ ചരിത്രത്തിലെ കേള്‍ക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതില്‍ ചെയ്തിരിക്കുന്നത്. ഗാന്ധിയോളം വിപുലമായ രീതിയില്‍ അല്ലെങ്കിലും മറ്റു രണ്ടുപേര്‍ ചരിത്രത്തില്‍ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തില്‍ നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്,ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ മുഖവുരയില്‍ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.

ഗാന്ധി ഇന്ത്യക്കുമുമ്പ്, രാമചന്ദ്ര ഗുഹ 1893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള്‍ സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകള്‍ അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി. ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള തന്റെ പ്രത്യയശാസ്ത്രത്തിനെയും അടവുകളെയും അദ്ദേഹം മൂശയില്‍ വാര്‍ത്തെടുത്തത് അവിടെവച്ചാണ്. ഭിന്നാഭിപ്രായങ്ങളുള്ള പല വിഭാഗങ്ങളില്‍ ഉള്‍ച്ചേര്‍ന്നുള്ള സത്യാന്വേഷണങ്ങള്‍, ആണ്‍-പെണ്‍ സൗഹൃദങ്ങള്‍, ഭര്‍ത്താവെന്ന നിലയ്ക്കും അച്ഛനെന്ന നിലയ്ക്കുമുള്ള പരാജയം, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ അപരിചിതമായ ദേശത്തുനിന്നുകൊണ്ടുള്ള ധീരമായ പോരാട്ടം എന്നിങ്ങനെ ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്തതും അപ്രശസ്തവുമായ ഏടുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് രാമചന്ദ്ര ഗുഹ.

പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം, ഉപിന്ദര്‍ സിങ് ആദിമ ഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി. രാഷ്ട്രീയം, സമൂഹം, സാമ്പത്തികം, സാങ്കേതികവിദ്യ, തത്ത്വശാസ്ത്രം, മതം, കല, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള വിശകലങ്ങളും ചർച്ചകളും വൈവിധ്യമാർന്ന വിവരണത്തിൽ ഈ ചരിത്രരചന മനോഹരമായി ഇഴചേർത്തെടുത്തിരിക്കുന്നു. ലക്ഷക്കണക്കിനു വർഷത്തെ ഉപഭൂഖണ്ഡത്തിലെ ജനജീവിതത്തിനെ ഉജ്ജ്വലമായി അവതരിപ്പിക്കുകയാണ് ഈ അനന്യ രചന. പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകൾ, കരകൗസലവസ്തുക്കൾ, ലിഖിതങ്ങൾ, നാണയങ്ങൾ എന്നിവയുടെ സൂഷ്മവിശകലങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി.

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരം, ബിപിന്‍ ചന്ദ്ര ഇരുനൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വൈദേശിക അധിപത്യത്തിനെതിരേ ഇന്ത്യന്‍ ജനത നടത്തിയ ഉജ്ജ്വലമായ പേരാട്ടങ്ങളുടെ ചരിത്രം. ഏതൊരു ഭാരതീയനേയും ദേശിയ ബോധത്തില്‍ ഒന്നിച്ചു നിര്‍ത്തുന്ന , ആവേശം കൊള്ളിക്കുന്ന ഭൂതകാലത്തിന്റെ ഒളിമങ്ങാത്ത സ്മരണ. അതിശയോക്തി കലര്‍ത്താതെ വസ്തു നിഷ്ടമായി ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ആധുനിക ഇന്ത്യയുടെ ശില്പികള്‍, രാമചന്ദ്ര ഗുഹ ബൃഹത്തായ ഒരു രാഷ്ട്രീയചരിത്രം സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. മാറിമാറിവരുന്ന നേതാക്കളുടെ ചിന്തകള്‍ക്കനുസരിച്ച് ആ ചരിത്രം നിരന്തരം മാറ്റിമറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച അത്തരം നായകരുടെ ചിന്തകളും ജീവിതവുമാണ് ഈ പുസ്തകം കാഴ്ചവെക്കുന്നത്. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹാന്മാരെയും താരതമ്യേന അപ്രശസ്തരായി ചരിത്രത്തിന്‍ ഇരുളില്‍ മറഞ്ഞുപോയ പല വിശിഷ്ട വ്യക്തിത്വങ്ങളെയും അവരുടെ ആശയങ്ങളെയും പരിചയപ്പെടാനുള്ള അസുലഭമായ അവസരം ഈ പുസ്തകം നല്‍കുന്നു.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.