DCBOOKS
Malayalam News Literature Website

വയനാടിന്റെ കഥ പറയുന്ന വിഷകന്യകയും മാവേലി മന്റവും വല്ലിയും; വീഡിയോ കാണാം

വയനാടിനെ നെഞ്ചോട് ചേര്‍ത്ത് രൂപം കൊണ്ട സാഹിത്യ രചനകള്‍ക്ക് ഹൃദ്യവും മനോഹരവും വ്യത്യസ്തവുമായ ഒരു വീഡിയോ ആവിഷ്‌കാരവുമായി അക്ഷരജാലകം. വയനാടിനെ അറിയാം വല്ലിയിലൂടെ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. Textഎസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക, കെ ജെ ബേബിയുടെ മാവേലിമന്റം, വത്സലയുടെ നെല്ല്, ഷീലാ ടോമിയുടെ വല്ലി എന്നീ പുസ്തകങ്ങളെ മുന്‍നിര്‍ത്തി വയനാടിന്റെ ചരിത്രവും സൗന്ദര്യവും മനോഹരമായി വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീവ്ര സഹനങ്ങളുടെ അതിജീവനം തന്നെയാണ് വയനാടിനെ സാഹിത്യത്തില്‍ അടയാളപ്പെടുത്താന്‍ കാരണമെന്ന്
വിഡിയോയുടെ ആമുഖമായി അവതാരകന്‍ പറയുന്നു.

മണ്ണിനോട് പൊരുതുന്ന മണ്ണിന്റെ മക്കള്‍ക്ക് പൊറ്റെക്കാട്ട് നിര്‍മിച്ചു Textനല്‍കിയ  സ്മാരകം എന്നാണ് വിഷകന്യകയെ വീഡിയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വയനാടിന്റെ നിലവിളികളെ ചേര്‍ത്ത് പിടിച്ച കൃതിയായിരുന്നു കെ ജെ ബേബിയുടെ മാവേലി മന്റമെന്നും വീഡിയോയില്‍ പറയുന്നു.

Textമാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ, അതാണ് ഷീലാ ടോമിയുടെ വല്ലി. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം കൃതിയിലൂടെ എഴുത്തുകാരി സാധ്യമാക്കിത്തരുന്നു.

എസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക വാങ്ങുന്നതിനായി സന്ദര്‍ശിക്കൂ

കെ ജെ ബേബിയുടെ മാവേലിമന്റം വാങ്ങാനായി സന്ദര്‍ശിക്കൂ

ഷീലാ ടോമിയുടെ വല്ലി വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

ബിജു പി മംഗലം തയ്യാറാക്കിയ വീഡിയോയുടെ പൂര്‍ണ്ണരൂപം കാണാം

Comments are closed.