DCBOOKS
Malayalam News Literature Website

ഇതാണ് എന്റെ പ്രിയപ്പെട്ട പുസ്തകം,​ വൈറലായി റസ്കിൻ ബോണ്ടിന്റെ  ഫേസ്ബുക് പോസ്റ്റ്

പ്രിയ പുസ്തകവുമായിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത്  കുട്ടികളുടെയും മുതിര്ന്നവരുടെയും പ്രിയ എഴുത്തുകാരൻ റസ്‍കിന്‍ ബോണ്ട്. തന്റെ ഫേസ്ബുക് പേജിലുടെയാണ് ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്ഷണറിയുമായി ഇരിക്കുന്ന ചിത്രം റസ്‍കിന്‍ ബോണ്ട് പങ്കുവെച്ചത്. എന്റെ പ്രിയപ്പെട്ട പുസ്തകം എന്ന അടിക്കുറുപ്പോടു കൂടി പ്രിയ സാഹിത്യകാരന് പങ്കുവെച്ച ചിത്രം വളരെ വേഗം ആരാധകര് ഏറ്റെടുത്തു.

ഇന്ത്യൻ ബാലസാഹിത്യത്തിന്റെ വളർച്ചയിൽ നിർണായകപങ്കുള്ള ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ എഴുത്തുകാരനാണ് റസ്കിൻ ബോണ്ട്. 1934 മേയിൽ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയായ കസൗലിയിലെ ഒരു സൈനികാശുപത്രിയിൽ എഡിത്ത് ക്ലർക്ക്-ഓബറി ദമ്പതിമാരുടെ മകനായി ജനിച്ച റസ്കിൻ ബോണ്ടിന്റെ ബാല്യകാലം ഗുജറാത്തിലെ ജാംനഗറിലും ഷിംലയിലുമായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് ദെഹ്റാദൂണിൽ മുത്തശ്ശിയുടെ വസതിയിലേക്ക് താമസം മാറി. ഷിംലയിലെ ബിഷപ്കോട്ടൺ സ്കൂളിലായിരുന്നു വിദ്യാഭ്യാസം.

1950-ൽ അവിടെനിന്ന് ബിരുദം നേടിയ റസ്കിൻ അക്കാലയളവിൽ എഴുത്തുമത്സരത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി. ആദ്യ കഥകളിലൊന്നായ ‘അൺടച്ചബിൾസ്’ രചിച്ചത് 1951-ൽ പതിനാറാം വയസ്സിലായിരുന്നു. തുടർന്ന് ബ്രിട്ടനിലേക്ക് മടങ്ങിയ അദ്ദേഹം ദ റൂം ഓൺ ദ റൂഫ് എന്ന ആദ്യ നോവൽരചനയിൽ ഏർപ്പെട്ടു. ജീവിക്കാനായി ഒട്ടേറെ ജോലികൾ ചെയ്തു.

ഹിമാലയൻ താഴ്വരകളും ഹിൽ സ്റ്റേഷനുകളുമായിരുന്നു പ്രധാന കഥാപശ്ചാത്തലങ്ങൾ. ദ ചെറി ട്രീ, രൺജീസ് വണ്ടർഫുൾ ബാറ്റ് എന്നിവ പ്രധാന ബാലസാഹിത്യ കൃതികൾ. അറുപതോളം കഥാസമാഹാരങ്ങളും ഇരുപത്തിയെട്ടോളം നോവലുകളും രചിച്ചു. 1999-ൽ പദ്മശ്രീയും 2014-ൽ പദ്മഭൂഷൺ പുരസ്കാരവും നൽകി ഭാരതം ആദരിച്ചു.

Comments are closed.